ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം വൈകുന്നു. ഉച്ചയ്ക്ക് പന്ത്രണ് മണിക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ കെജ്‌രിവാള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. 45 ആണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന ടോക്കണ്‍ നമ്പര്‍. ഇന്ന് അമ്പതിനടുത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ കെജ്‌രിവാളിനെതിരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്. റോഡ് ഷോ വൈകിയതിനെ തുടര്‍ന്ന് ഇന്നലെയും കെജ്‌രിവാളിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായിരുന്നില്ല.
അവസാന ദിവസമായ ചൊവ്വാഴ്ച 100 പേരാണ് പത്രിക സമര്‍പ്പിക്കാനായി ഡല്‍ഹി ജാമ്‌നഗര്‍ ഹൗസില്‍ എത്തിയിരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയവരുടെ ക്യൂ നീണ്ടതോടെ അധികൃതര്‍ ടോക്കണ്‍ ഏര്‍പ്പെടുത്തി. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ഓഫീസിലെത്തിയ എല്ലാവര്‍ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചയോടെ കെജ്രിവാളിനു മുന്നില്‍ 50ഓളം പേരാണ് ക്യൂവില്‍ ഉള്ളത്.
‘നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനായി കാത്തുനില്‍ക്കുകയാണ്. എന്റെ ടോക്കണ്‍ നമ്ബര്‍ 45 ആണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് നിരവധി പേരാണ് ഇന്ന് എത്തിയിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ മുന്നോട്ടുവരുന്നതില്‍ വലിയ സന്തോഷം, കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.തിങ്കളാഴ്ചയായിരുന്നു കെജ്രിവാള്‍ നാമിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നത്. പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി നടത്തിയ റോഡ് ഷോ നീണ്ടുപോയതോടെ പത്രികാ സമര്‍പ്പണം ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.
എന്നാൽ ഇവര്‍ക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.ഡല്‍ഹി തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയാണ് ഇന്ന്. കെജ്‌രിവാളിന്റെ പത്രികാ സമര്‍പ്പണം വൈകിപ്പിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. ഫെബ്രുവരി 8നാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്.
Post Your Comments