KeralaLatest NewsNews

സര്‍ക്കാരിനെ പിരിച്ചുവിടാന്‍ യുഡിഎഫ് അനുവദിക്കില്ല. കെ മുരളീധരന്‍

മലപ്പുറം : സര്‍ക്കാരിനെ പിരിച്ചുവിടാന്‍ യുഡിഎഫ് അനുവദിക്കില്ലെന്ന് കെ.മുരളീധരന്‍ എംപി. ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായുള്ള നിയമങ്ങള്‍ നടപ്പാക്കാനാണ് ബിജെപി ഇപ്പോള്‍ ഗവര്‍ണര്‍മാരെ വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിത്വ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ പദവി എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഗവര്‍ണറുടെ ചുമതലയെന്നും മുരളീധരന്‍ പറഞ്ഞു. ഭരണഘടനാവിരുദ്ധമായ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആരുടെയും അനുവാദം ആവശ്യമില്ല. അതിനു തടസ്സമുണ്ടാക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നട്ടെല്ലോടെ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്കു കഴിയണമെന്നും അദ്ദ്ഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button