Latest NewsLife Style

ഭക്ഷണം കഴിച്ചതിന് ശേഷം ക്ഷീണം അനുഭവപ്പെടുന്നതിനു പിന്നില്‍

ഭക്ഷണം കഴിച്ചതിന് ശേഷം പലര്‍ക്കും ക്ഷീണമനുഭവപ്പെടുന്നതായി പറഞ്ഞുകേള്‍ക്കാറുണ്ട്. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വഭാവം കൊണ്ടോ ഉറക്കം ശരിയാവാത്തതുകൊണ്ടോ ആകാം ഇത്. എന്നാല്‍ ചില രോഗങ്ങളുടെ ലക്ഷണം കൂടിയാകാം ഈ ക്ഷീണം.

കാരണം 1- ഭക്ഷണം

പ്രൊട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അധികമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഉറക്കം വരും. പ്രൊട്ടീന്‍ കാര്‍ബോഹൈഡ്രേറ്റ് എന്നിവയിലടങ്ങിയ ട്രിപ്റ്റോഫാന്‍ ശരീരത്തില്‍ സറോട്ടോണിന്‍ എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നതിന് കാരണമാകുന്നു. സെറോട്ടോണിനാണ് ഉറക്കം വരുന്നതിന് കാരണം.

സാല്‍മണ്‍, കോഴി, താറാവ് മുതലായവ, മുട്ട, ചീര, പാല്, ചീസ്, അരി, കേക്ക്, കുക്കീസ്, പഞ്ചസാര, ബ്രെഡ് എന്നിവയില്‍ ട്രിപ്റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്.

ഭക്ഷണം അമിതമായി കഴിച്ചാലും ഉറക്കം തൂങ്ങും. ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇതുകൊണ്ടാണ് ഊര്‍ജം നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നത്.

കാരണം 2- രോഗലക്ഷണം

ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിന് അനുഭവപ്പെടുന്ന ക്ഷീണവും ഉറക്കംവരവും രോഗലക്ഷണം കൂടിയാകാം. ഭക്ഷണത്തിലെ എലര്‍ജി, അനീമിയ, ഡയബെറ്റീസ്, സെലിയാക്ക് ഡിസീസ് എന്നിവയുടെ രോഗലക്ഷണമാകാം ഇത്.

ഭക്ഷണത്തില്‍ പ്രൊട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്സ് അളവ് നിയന്ത്രിച്ചും, രാത്രി നന്നായി ഉറങ്ങിയും ഈ ക്ഷീണം മാറുന്നുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കില്‍ വൈദ്യസഹായം തേടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button