തിരുവനന്തപുരം: സംസ്ഥാനത്ത് ചില മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് നിരോധിച്ചത്. തിരുവനന്തപുരത്തെ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്നു കണ്ടെത്തിയ 16 ഇനം മരുന്നുകളുടെ വില്‍പ്പനയും വിതരണവുമാണു ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിരോധിച്ചത്.
ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച് പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിനെ അറിയിക്കണമെന്നു നിര്‍ദേശം നല്‍കി. നിരോധിച്ച മരുന്നുകള്‍: New ZAMyclox LB Capsules, Paracetamol Tabs IP 500 mg, Pantoprazole Gastro Resistant Tabs IP 40 mg, Toyomol (Paracetamol Tabs IP 650 mg), OFLOWIN 100 mg ( Ofloxacin Suspension 60 ml), Clopidogrel Tablets IP (LAVIX-75), Clopidogrel Tablets IP (LAVIX-75), TELPIC-40 Telmisartan Tablets IP, Ayufen-650 Tablets, Paracetamol Tabs IP 500 mg, Diacerein Capsules IP 50mg, Sepdase Forte (Serratiopeptidase Tablets IP), Meloxicam Tablets B.P (Meloflam-15), Serim-D Tablets (Diclofenac Potassium and Serratiopeptidase Tablets, INDODEW-25mg (Indomethacin Capsules IP 25 mg), Paracetamol Tablets IP 500 mg,
Post Your Comments