![](/wp-content/uploads/2020/01/yechuri-1.jpg)
തിരുവനന്തപുരം: യു.എ.പി.എ ചുമത്തിയ കേസുകള്‍ എന്‍.ഐ.എക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നും സംസ്ഥാനങ്ങള്‍ക്ക് അത് തടയാനാവില്ലെന്നും സി.പി.എം പ്രവര്‍ത്തകരായ അലനും താഹയ്ക്കുമെതിരായ കേസ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സീതാറാം യെച്ചൂരി പറഞ്ഞു. ഭീകരനാക്കി യു.എ.പി.എ ചുമത്തിയാല്‍ നിരപരാധിയെന്ന് തെളിയിക്കേണ്ടത് അയാളുടെ മാത്രം ഉത്തരവാദിത്വമാണ്. യു.എ.പി.എയെ തങ്ങള്‍ എതിര്‍ത്തതും ഭേദഗതിക്കെതിരെ പാര്‍ലമെന്റില്‍ വോട്ട് ചെയ്തതും അതിനാലാണ്.
ഭേദഗതി പാസായതോടെ ദൗര്‍ഭാഗ്യവശാല്‍ അത് രാജ്യത്തിന്റെ നിയമമായി. ഇപ്പോള്‍ എല്ലാ യു.എ.പി.എ കേസുകളും എന്‍.ഐ.എ ഏറ്റെടുക്കുകയാണ്. പുതിയ ഭേദഗതിയനുസരിച്ച് ഒരാള്‍ ഭീകരനാണെന്ന് കേന്ദ്രസര്‍ക്കാരിന് തോന്നിയാല്‍ സംസ്ഥാനത്തോട് ആലോചിക്കാതെ അയാളുടെ സ്വത്ത് ഏറ്റെടുക്കാം.എല്‍.ഡി.എഫ് ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസെന്തിന് യു.എ.പി.എ ചുമത്തിയെന്ന് ചോദിച്ചപ്പോള്‍, അത് പൊലീസിനോട് ചോദിക്കണമെന്ന് പറഞ്ഞ് യെച്ചൂരി ഒഴിഞ്ഞുമാറി.
നിയമസംഹിതയില്‍ ഒരാള്‍ കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നത് വരെ നിരപരാധിയാണ്. എന്നാലിപ്പോള്‍ മോദി-ഷാ കൂട്ടുകെട്ടിന് കീഴില്‍ നിരപരാധിയെന്ന് തെളിയിക്കുന്നത് വരെ കുറ്റവാളിയാണ് എന്നായിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.
Post Your Comments