കൂടുതൽ ദിവസം കാലാവധിയിൽ മികച്ച ഓഫറുകൾ നൽകുന്ന പുതിയ റീചാർജ് പ്ലാനുമായി വോഡാഫോൺ. 180 ദിവസം കാലാവധിയുള്ള 997 രൂപയുടെ പ്ലാൻ അവതരിപ്പിച്ചതായി ചില ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിദിനം 1.5ജിബി ഡാറ്റ(ആകെ ഏകദേശം 270 ജിബി ഡാറ്റ), അണ്‍ലിമിറ്റഡ് കോളുകള്‍ , പ്രതിദിനം 100 എസ്‌എംഎസ് എന്നി ഓഫറുകളാണ് പ്ലാനിലുള്ളത്.
നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കിളുകളില്‍ മാത്രമേ ഈ പ്ലാന്‍ ലഭ്യമാകൂവെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാല്‍ പ്ലാന്‍ തിരഞ്ഞെടുക്കുന്നതിനു മുന്‍പായി അതാതു സര്‍ക്കിളില്‍ ഈ പ്ലാന്‍ ലഭ്യമാണോ എന്ന് ഉപയോക്താക്കള്‍ പരിശോധിക്കണം. വോഡഫോണിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോയി നിങ്ങളുടെ ഫോണ്‍ നമ്ബര്‍ നല്‍കി ഈ സേവനം ലഭ്യമാണോ എന്നറിയാന്‍ സാധിക്കും. ലഭ്യമായ പ്ലാനിന്റെ പട്ടിക വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
Post Your Comments