തഞ്ചാവൂര്‍: പാക്കിസ്ഥാനുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിനേയും നേരിടാന്‍ സജ്ജമാകണമെന്ന് എല്ലാം സൈന്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് സാഹചര്യത്തേയും നേരിടാന്‍ പ്രതിരോധ സേന സജ്ജമാണെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. നേരത്തെയും അദ്ദേഹം പാകിസ്താനെതിരെ ആഞ്ഞടിച്ചിരുന്നു.ഭീകരവാദത്തിനെതിരായ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കും. അതിന്റെ വേരുകള്‍ അറുത്തുമാറ്റുന്നതുവരെ യുദ്ധം തുടരുമെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.
തീവ്രവാദ സംഘടനകള്‍ പിന്തുണ നല്കുന്ന പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്തണമെന്നും ജനറല്‍ റാവത്ത് ആവശ്യപ്പെട്ടു. 9/11 വേള്‍ഡ് ട്രേഡ് സന്റെര്‍ ആക്രമണത്തിന് ശേഷം തീവ്രവാദത്തിനെതിരെ അമേരിക്ക സ്വീകരിച്ച മാര്‍ഗം പിന്തുടരണം. ആഗോളതല പോരാട്ടം തീവ്രവാദത്തിന് അന്ത്യം കുറിക്കും. അതിനായി തീവ്രവാദ സംഘടനകളെയും അവര്‍ക്ക് സഹായം നല്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരി രാജ്യസഭയിലേക്കെന്ന് സൂചന
തീവ്രവാദികള്‍ക്ക് ധനസഹായവും പിന്തുണയും നല്കുന്ന രാജ്യങ്ങള്‍ ഉള്ളിടത്തോളം കാലം തീവ്രവാദവും ഇവിടെ നിലനില്ക്കും. നിഴല്‍യുദ്ധത്തിനായി അവര്‍ തീവ്രവാദികളെ ഉപയോഗിക്കും. ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുകയും ആവശ്യത്തിന് പണം നല്‍കുകയും ചെയ്യും. ഇത് തുടരുന്നതിനാലാണ് തീവ്രവാദത്തെ നിയന്ത്രിക്കാന്‍ കഴിയാത്തതെന്നും സേനാ മേധാവി പറഞ്ഞു.
തീവ്രവാദത്തെ സ്പോണ്സര് ചെയ്യുന്ന രാജ്യം അതിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണം. അത്തരം രാജ്യങ്ങളെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) കരിമ്ബട്ടികയില്‍ പെടുത്തിയത് നല്ല നടപടിയാണെന്നും നയതന്ത്രതലത്തില്‍ അവരെ ഒറ്റപ്പെടുത്തണമെന്നും ജനറല്‍ റാവത്ത് ആവശ്യപ്പെട്ടിരുന്നു.
Post Your Comments