ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്.തീവ്രവാദി ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നും, ജനങ്ങളുടെ സുരക്ഷയാണ് ഏല്ലാത്തിനേക്കാളും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ക്ഷമ പരീക്ഷിക്കരുതെന്ന് ബിപിന്‍ റാവത്ത് പാകിസ്ഥാനും ചൈനയ്ക്കും താക്കീത് നല്‍കി.
‘പാകിസ്ഥാനും ചൈനയും നടത്തുന്നത് നിഴല്‍ യുദ്ധമാണ്. കാശ്മീരില്‍ സമാധാന അന്തരീക്ഷമുണ്ടാകുന്നത് പാകിസ്ഥാനെ അലോസരപ്പെടുത്തുന്നു. ക്ഷമ പരീക്ഷിക്കരുത്. അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചതുപോലെ കാശ്മീരിലും സംഭവിക്കാം, അതിനെ നേരിടാന്‍ തയ്യാറെടുക്കേണ്ടതുണ്ട്’- ബിപിന്‍ റാവത്ത് വ്യക്തമാക്കി.
Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്
‘അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിക്കുന്നത്, അതുപോലെ ജമ്മു കാശ്മീരില്‍ സംഭവിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ അതിന് തയ്യാറാകണം, അതിര്‍ത്തികളില്‍ നിരീക്ഷണം വളരെ പ്രധാനമായി മാറിയിരിക്കുന്നു. ആരാണ് പുറത്തുനിന്ന് വരുന്നതെന്ന് നാം നിരീക്ഷിക്കണം, പരിശോധന നടത്തണം’-ഗുവാഹത്തിയില്‍ നടന്ന ഒരു പരിപാടിയില്‍ റാവത്ത് പറഞ്ഞു.
Post Your Comments