ന്യൂഡൽഹി: ഛത്തീസ്‍ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഛത്തീസ്‍ഗഢിലെ ബീജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ തുടരുകയാണ്. സിആര്‍പിഎഫും ഛത്തീസ്‍ഗഢ് പൊലീസും നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു വനിതയാണ് കൊല്ലപ്പെട്ടതെന്നാണ് ലഭ്യമായ വിവരം. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം, കണ്ണൂര്‍ അമ്പായത്തോടില്‍ ഇന്ന് പുലർച്ചെ മാവോയിസ്റ്റ് സംഘമെത്തി. തോക്കേന്തിയ നാലംഗ സംഘമാണ് എത്തിയത്. സംഘത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ടൌണിലെത്തിയ സംഘം പ്രകടനം നടത്തിയ ശേഷം മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ പതിക്കുകകയും ചെയ്തു. കഴിഞ്ഞ വര്‍ഷവും ഇവിടെ മാവോയിസ്റ്റ് സംഘം തോക്കേന്തി പ്രകടനം നടത്തിയിരുന്നു.
കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന്റെ വഴിയിലൂടെയാണ് സംഘം ടൌണിലെത്തിയത്. ഇതേ വഴിയിലൂടെയാണ് ഇവര്‍ തിരിച്ചുപോയതും. മൂന്നുപേരുടെ കയ്യില്‍ തോക്കുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് നാലംഗ സംഘം കൊട്ടിയൂരിനടുത്ത് അമ്പായത്തോട് ടൌണിലെത്തിയത്. നാലുപേരില്‍ ഒരാള്‍ സ്ത്രീയായിരുന്നു. സംഘം ടൌണില്‍ വിവിധ പോസ്റ്റര്‍ ഒട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പിന്നീട് സംഘം തിരിച്ചുപോയി.
Post Your Comments