കണ്ണൂര്‍: കണ്ണൂര്‍ അമ്പായത്തോടില്‍ ഇന്ന് പുലർച്ചെ മാവോയിസ്റ്റ് സംഘമെത്തി. തോക്കേന്തിയ നാലംഗ സംഘമാണ് എത്തിയത്. സംഘത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ടൌണിലെത്തിയ സംഘം പ്രകടനം നടത്തിയ ശേഷം മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ പതിക്കുകകയും ചെയ്തു. കഴിഞ്ഞ വര്‍ഷവും ഇവിടെ മാവോയിസ്റ്റ് സംഘം തോക്കേന്തി പ്രകടനം നടത്തിയിരുന്നു.
കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന്റെ വഴിയിലൂടെയാണ് സംഘം ടൌണിലെത്തിയത്. ഇതേ വഴിയിലൂടെയാണ് ഇവര്‍ തിരിച്ചുപോയതും. മൂന്നുപേരുടെ കയ്യില്‍ തോക്കുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് നാലംഗ സംഘം കൊട്ടിയൂരിനടുത്ത് അമ്പായത്തോട് ടൌണിലെത്തിയത്. നാലുപേരില്‍ ഒരാള്‍ സ്ത്രീയായിരുന്നു. സംഘം ടൌണില്‍ വിവിധ പോസ്റ്റര്‍ ഒട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പിന്നീട് സംഘം തിരിച്ചുപോയി.
പ്രധാനമന്ത്രി മോദിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഉള്ള മുദ്രാവാക്യങ്ങളാണ് ഇവര്‍ പതിച്ചിട്ടുള്ള പോസ്റ്ററുകളില്‍ പ്രധാനമായും ഉള്ളത്. ജനുവരി 31 പ്രഖ്യാപിച്ചിട്ടുള്ള ഭാരത ബന്ദ് വിജയിപ്പിക്കുക, അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം ചോദിക്കുക, മോദിയുടെ ഭരണത്തിനെതിരെ പ്രതികരിക്കുക തുടങ്ങിയവയൊക്കെയാണ് പോസ്റ്ററുകളിലുള്ളത്.
Post Your Comments