Latest NewsKeralaNews

നെതര്‍ലന്റ്‌സും കേരളവും തമ്മില്‍ ധാരണയായ വിഷയങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് സംയുക്ത മേല്‍നോട്ട സംവിധാനം രൂപീകരിക്കും : മുഖ്യമന്ത്രി

നെതര്‍ലന്റ്സും കേരളവും തമ്മില്‍ സഹകരണത്തിന് ധാരണയായ വിഷയങ്ങളിലുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് സംയുക്ത മേല്‍നോട്ട സംവിധാനം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി. ഇന്ത്യയിലെ നെതര്‍ലന്റ്‌സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ഡെന്‍ ബെര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമുണ്ടായതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

നെതര്‍ലന്റ്സിലെ റൂം ഫോര്‍ റിവര്‍ മാതൃക പ്രളയ പ്രതിരോധ നടപടികളുടെ ഭാഗമായി കേരളം പ്രാവര്‍ത്തികമാക്കുകയാണ്. ട്രാന്‍സ്പോര്‍ട്ട് സാങ്കേതിക രംഗത്തെ സഹകരണം, സ്പോര്‍ട്സ് മേഖലയിലെ സഹകരണം തുടങ്ങി നിരവധി മേഖലകളില്‍ കേരളവും നെതര്‍ലന്റ്സും സഹകരിക്കാന്‍ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

നെതര്‍ലന്റ്‌സും കേരളവും തമ്മില്‍ സഹകരണത്തിന് ധാരണയായ വിഷയങ്ങളിലുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് സംയുക്ത മേല്‍നോട്ട സംവിധാനം രൂപീകരിക്കും. ഇന്ത്യയിലെ നെതര്‍ലന്റ്‌സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ഡെന്‍ ബെര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.

റോട്ടര്‍ഡാം പോര്‍ട്ടുമായി സഹകരിച്ച് കേരളത്തിലെ തുറമുഖങ്ങളുടെ വികസനം, സാംസ്‌കാരിക പൈതൃക പരിപാടി, പഴം-പച്ചക്കറി കൃഷി വികസനത്തിന് മികവിന്റെ കേന്ദ്രം സ്ഥാപിക്കല്‍, ട്രാന്‍സ്‌പോര്‍ട്ട് സാങ്കേതിക രംഗത്തെ സഹകരണം, സ്‌പോര്‍ട്‌സ് മേഖലയിലെ സഹകരണം തുടങ്ങി നിരവധി മേഖലകളില്‍ കേരളവും നെതര്‍ലന്റ്‌സും സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. നെതര്‍ലന്റ്‌സിലെ റൂം ഫോര്‍ റിവര്‍ മാതൃക പ്രളയ പ്രതിരോധ നടപടികളുടെ ഭാഗമായി കേരളം പ്രാവര്‍ത്തികമാക്കുകയാണ്.

നെതര്‍ലന്റ്‌സ് സന്ദര്‍ശിച്ചപ്പോഴും നെതര്‍ലന്റ്‌സ് രാജാവും രാജ്ഞിയും കേരളം സന്ദര്‍ശിച്ചപ്പോഴും എടുത്ത തീരുമാനങ്ങള്‍ വേഗം പ്രാവര്‍ത്തികമാക്കുന്നതിനാണ് മേല്‍നോട്ട സംവിധാനം ഉണ്ടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button