തിരുവനന്തപുരം• ജനുവരി 23 നേതാജിയുടെ ജന്മദിനം പ്രതിഷേധദിനമായി ആചരിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്. മതാതീതമായി ഇന്ത്യന്‍ ജനതയെ ഒന്നിപ്പിക്കുന്നതിനായി നേതാജി സുഭാഷ് ചന്ദ്രബോസ് വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. സൈഗാള്‍, ദില്ലന്, ഷാനവാസ് എന്നീ പോരാളികളെ ചെങ്കോട്ടയില്‍ 1945-46 ല്‍ ബ്രട്ടീഷുകാര്‍ വിചാരണ ചെയ്തപ്പോള്‍ ഹിന്ദു – സിഖ് – മുസ്ലീം ഐക്യത്തിന്റെ മാതൃകയായി ഉയര്‍ത്തുകയാണ് ഐ.എന്‍.എ പോരാളികള്‍ ചെയ്തത്. “ജയ്ഹിന്ദ്” എന്ന ദേശാഭിമാന മുദ്രാവാക്യം ആദ്യമുയര്‍ത്തിയ നേതാവായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്.
മനുഷ്യമഹാശൃംഖലയുടെ പ്രചരണങ്ങള്‍ക്കിടയിലാണ് നേതാജിയുടെ ജന്മദിനം കടന്നുവരുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരായും, ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്നതിനെതിരെ പ്രതിരോധിച്ചും ജനുവരി 26 ന് നടക്കുന്ന മനുഷ്യമഹാശൃംഖലയുടെ പ്രചരണം കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ട് ജനുവരി 23 ന് എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പ്രത്യേക പരിപാടി സംഘടിപ്പിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Post Your Comments