KeralaLatest NewsIndia

മുസ്ലിം പള്ളിയുടെ ഓഫീസ്‌ കുത്തിത്തുറന്ന്‌ മോഷണം നടത്തിയ വയനാട്‌ സ്വദേശി പിടിയില്‍

മോഷണം നടത്തിയ പള്ളിയിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ്‌ പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് പോലീസ് പറയുന്നു.

കൊച്ചി: മുസ്ലിം പള്ളിയുടെ ഓഫീസ്‌ കുത്തിത്തുറന്നു ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 5500 രൂപ മോഷ്‌ടിച്ച പ്രതി പിടിയില്‍. വയനാട്‌ നെന്‍മേനി കോവാരിമല കരയില്‍ മലവയല്‍ നിസ്‌കാരപ്പള്ളിക്കു സമീപം മൂര്‍ഖന്‍ വീട്ടില്‍ ഷംസാദി(30)നെയാണ്‌ കുത്തിയതോട്‌ പോലീസിന്റെ സഹായത്തോടെ പാലാരിവട്ടം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മോഷണം നടത്തിയ പള്ളിയിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ്‌ പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് പോലീസ് പറയുന്നു.

‘മോദി സ്വപ്രയത്നത്തിലൂടെ ഉയര്‍ന്നു വന്ന ഭരണപരിചയമുള്ള നേതാവ്, രാഹുലിന് അതല്ല ‘; വീണ്ടും രാമചന്ദ്ര ഗുഹ

പ്രതിയില്‍നിന്ന്‌ ഒരു കാറും നാല്‌ മൊബൈല്‍ ഫോണുകളും 24,215 രൂപയും മറ്റൊരു വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചതായി പാലാരിവട്ടം പോലീസ്‌ അറിയിച്ചു.പ്രതിക്കെതിരേ വലപ്പാട്‌, കൂത്തുപറമ്പ് , അമ്പലപ്പുഴ എന്നീ പോലീസ്‌ സ്‌റ്റേഷനുകളില്‍ സമാനമായ രീതിയിലുള്ള മോഷണക്കേസുകള്‍ നിലവിലുള്ളതായും ഇയാള്‍ക്കെതിരേ തമിഴ്‌നാട്‌ തെങ്കാശി പോലീസിന്റെ ലുക്ക്‌ ഔട്ട്‌ നോട്ടീസുള്ളതായും പോലീസ്‌ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button