Latest NewsKeralaNews

കൂടിക്കാഴ്ച: പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകാനിടയായ സാഹചര്യങ്ങൾ എന്ത്? ചീഫ് സെക്രട്ടറി ഗവർണറുടെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകുന്നു

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയതിനെക്കുറിച്ച് ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിച്ച സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് രാജ് ഭവനിലെത്തി. ചീഫ് സെക്രട്ടറി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തുന്നു.

ഹർജി നൽകാനിടയായ സാഹചര്യങ്ങൾ ചീഫ് സെക്രട്ടറി വിശദീകരിക്കും. റൂൾസ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന സര്‍ക്കാർ നിലപാട് ഗവർണറെ അറിയിക്കും. ഗവർണറുമായി കൂടികാഴ്ച നടത്താൻ മന്ത്രിസഭയും നിർദേശിച്ചിരുന്നു.

ഹർജി നൽകിയ വിവരം സംസ്ഥാന സർക്കാരിന്റെ പ്രവർത്തന ചട്ടങ്ങൾ (റൂൾസ് ഓഫ് ബിസിനസ്) പ്രകാരം തന്നെ അറിയിക്കേണ്ടതായിരുന്നു എന്നാണ് ഗവർണറുടെ വാദം. ഇക്കാര്യം പാലിക്കാത്തതെന്താണെന്നാണ് ഗവർണർ സർക്കാരിനോട് ചോദിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയതിനെതിരെയും ഗവർണർ രംഗത്തെത്തിയിരുന്നു. ഈ മാസം 30ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കും.

ALSO READ: വാർഡ് വിഭജനം: ഓർഡിനൻസിൽ ഒപ്പിടുകയില്ല എന്ന ഗവർണറുടെ നിലപാടിൽ മാറ്റമില്ല; പ്രതിസന്ധി മറികടക്കാൻ പുതിയ നീക്കവുമായി പിണറായി സർക്കാർ; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

അതേസമയം, തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ തയ്യാറാകാത്തതിനാൽ ബില്ല് കൊണ്ട് വരാൻ പിണറായി സർക്കാർ തീരുമാനിച്ചു. ബില്ലിന് അംഗീകാരം നൽകാനും നിയമസഭാ സമ്മേളന തീയതി തീരുമാനിക്കാനും പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസിൽ ഒപ്പിടാൻ നേരത്തെ ഗവർണർ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ സർക്കാർ ബിൽ കൊണ്ടുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button