Latest NewsIndiaNews

ലോകത്തെ ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന റെക്കോര്‍ഡുമായി നിലാന്‍ഷി

ലോകത്തെ ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന പദവിയുമായി ഗുജറാത്തുകാരി. നീണ്ടിടതൂര്‍ന്ന മുടിയുമായി നിലാന്‍ഷി കയറിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലാണ്. ആറടി രണ്ടേമുക്കാലിഞ്ചാണ് നിലാന്‍ഷിയുടെ മുടിയുടെ നീളം. ഒരു മണിക്കൂറോളമെടുത്താണ് മുടിയിലെ ചട കളയുന്നത്. അമ്മ കാച്ചുന്ന എണ്ണയാണ് തന്റെ നീളന്‍മുടിയുടെ രഹസ്യമെന്ന് നിലാന്‍ഷി പറയുന്നു. മുടിയുടെ നീളം കൊണ്ട് താന്‍ ഗിന്നസ് ബുക്കില്‍ ഇടം നേടണമെന്നത് അമ്മയുടെ വലിയ സ്വപ്നമായിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ മുടി കഴുകിയാല്‍ ഒരു മണിക്കൂറോളം എടുത്താണ് മുടി ഉണക്കുന്നത്. മുടി ഒരിക്കലും ഒരു ശല്യമായി തോന്നിയിട്ടില്ലെന്ന് നിലാന്‍ഷി പറയുന്നു. ലോകത്തിലെ ഏറ്റവും നീളമേറിയ മുടിയുള്ള ആളെന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കുകയാണ് നിലാന്‍ഷിയുടെ അടുത്ത ലക്ഷ്യം. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് നിലാന്‍ഷി ഇത് വ്യക്തമാക്കിയത്.

https://www.instagram.com/p/B7ZYeJIh6Fp/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button