Latest NewsNewsIndia

ഭാരത് ഹോട്ടല്‍സ് എം.ഡി ജ്യോത്സന സൂരിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്.

ന്യൂഡല്‍ഹി ; ഭാരത് ഹോട്ടല്‍സ് എം.ഡി ജ്യോത്സന സൂരിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്. നികുതി വെട്ടിപ്പ് നടന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ ആദായ നികുതി പരിശോധന നടന്നത്. സൂരിയുടെയും പങ്കാളികളുടെയും എട്ട് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്‌ബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു ജ്യോത്സന സൂരി. ഭാരത് ഹോട്ടല്‍സ്, ഭാരത് ഹോട്ടല്‍സ് ചെയര്‍മാനും സ്ഥാപകനുമായ ലളിത് സൂരിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് 2006ല്‍ ഭാരത് ഹോട്ടല്‍സിന്റെ എം.ഡി സ്ഥാനം സൂരി ഏറ്റെടുത്തത്. ദി ലളിത് ഗ്രൂപ്പിന്റെ കീഴില്‍ 12 ആഡംബര ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ട്. ദി ലളിത് ട്രാവലര്‍ ബ്രാന്‍ഡും കമ്ബനി സ്ഥാപിച്ചിരുന്നു.

ജ്യോത്സനയോട് അടുത്തുള്ള ജയന്ത് നന്ദയുടെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്. കാര്‍ഗോ മോട്ടോഴ്സിന്റെ ഉടമയാണ് ജയന്ത് നന്ദ. ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും വലിയ ഡീലറായിയാണ് കാര്‍ഗോ മോട്ടോഴ്സ് കണക്കാക്കപ്പെടുന്നത്. ഇരുവരും ആദായനികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സംശയതച്തിന്മേലാണ് ആദായനികുതി സംഘം പരിശോധിക്കുന്നത്. റെയ്ഡില്‍ ആദായനികുതി വകുപ്പിന് എന്ത് വിവരമാണ് ലഭിച്ചത് എന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല.

shortlink

Post Your Comments


Back to top button