ന്യൂഡൽഹി: സംസ്ഥാന ഗവർണർ – മുഖ്യമന്ത്രി തർക്കം നിർഭാഗ്യകരമാണെന്ന് ബിജെപി എം എൽ എ ഒ.രാജഗോപാൽ. കേരളത്തിൽ ഭരണത്തിന് നേതൃത്വം നല്‍കുന്ന രണ്ട് സുപ്രധാന കേന്ദ്രങ്ങളാണ് ഗവർണറും മുഖ്യമന്ത്രിയും. തർക്കങ്ങൾ സ്വകാര്യമായാണ് പരിഹരിക്കേണ്ടിയിരുന്നത്. രണ്ട് പേർക്കും ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാനുണ്ട്. രണ്ടുപേരും സംയമനം പാലിക്കണമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
ഭരണാധികാരികളെ ജനങ്ങൾ ആദരവോടെയാണ് കാണുന്നത്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം ഭരണപ്രതിസന്ധി സൃഷ്ടിക്കുമെന്ന് കരുതുന്നില്ലെന്നും രാജഗോപാൽ പറഞ്ഞു. അധികാരത്തിൽ ആരാണ് വലുത് ചെറുത് എന്ന തര്‍ക്കത്തിന് പ്രസക്തിയില്ലെന്ന് അറിയിച്ച രാജഗോപാൽ, അഭിപ്രായ വ്യത്യാസങ്ങൾ സ്വകാര്യമായി പരിഹരിക്കണമെന്നും അതിന് ധാരാളം മാര്‍ഗങ്ങൾ ഉണ്ടെന്നും കൂട്ടിച്ചേർത്തു.
പൗരത്വ നിയമത്തിനെതിരെ ആർക്കും കോടതിയെ സമീപിക്കാം. എന്നാൽ മറ്റു വഴികൾ തേടേണ്ടിയിരുന്നുവെന്നും ഒ രാജഗോപാൽ അറിയിച്ചു.
Post Your Comments