Latest NewsNewsInternational

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ 6.3% ഭാഗം പ്ലാസ്റ്റിക് വിമുക്തമാക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ 6.3% ഭാഗം പ്ലാസ്റ്റിക് വിമുക്തമാക്കാനൊരുങ്ങി ചൈന. ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായ ചൈന, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള പദ്ധതിയുമായി രംഗത്ത്. ദേശീയ വികസന പരിഷ്‌കരണ കമ്മിഷന്‍ ഇതു സംബന്ധിച്ച് ഞായറാഴ്ച പുതിയ നയം പുറത്തിറക്കി. പദ്ധതി നടപ്പായാല്‍ ഭൂമിയുടെ 6.3 ശതമാനം ഭാഗം പ്ലാസ്റ്റിക് വിമുക്തമാകും.

2020 തോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലും 2022 ഓടെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കും. 0.025 മില്ലിമീറ്ററില്‍ താഴെ കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉല്‍പാദനവും വില്‍പനയും നിരോധിക്കും. ഹോട്ടല്‍ വ്യവസായത്തില്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം 30% കുറയ്ക്കണം. 2025 ഓടെ സൗജന്യ ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കള്‍ നല്‍കരുതെന്നും ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും പുതിയ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന വിപണികളെ 2025 വരെ ഒഴിവാക്കും. 1.4 ബില്യന്‍ ജനങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചൈന വര്‍ഷങ്ങളായി കഷ്ടപ്പെടുകയാണ്. 2017 ല്‍ മാത്രം 215 ദശലക്ഷം ടണ്‍ നഗര ഗാര്‍ഹിക മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നു. 2010 ല്‍ 60 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രാജ്യത്തുണ്ടായി.

ഇത്രയധികം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്ന ചൈനയ്ക്ക് ഈ പദ്ധതി നടപ്പായാല്‍ കുറച്ച് ആശ്വസിക്കാം. ചൈന മാത്രമല്ല നേരത്തെ തായ്‌ലന്‍ഡും ഇന്തൊനീഷയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button