USALatest NewsNews

പോൺ വീഡിയോകൾ ശബ്ദം കേട്ട് ആസ്വദിക്കാൻ കഴിയുന്നില്ല; അശ്ലീല സൈറ്റുകളിൽ സബ്ടൈറ്റിൽ നിർബന്ധമാക്കണം; പോണ്‍ സൈറ്റുകള്‍ക്കെതിരെ കേൾവി ശക്തിയില്ലാത്ത യുവാവിന്റെ പരാതി

ന്യൂയോർക്ക്: പോൺ വീഡിയോകൾ ശബ്ദം കേട്ട് ആസ്വദിക്കാൻ കഴിയാത്തതിനാൽ കേൾവി ശക്തിയില്ലാത്ത യുവാവ് പോണ്‍ സൈറ്റുകള്‍ക്കെതിരെ ന്യൂയോർക്കിൽ കേസ് കൊടുത്തു. അശ്ലീല സൈറ്റുകളിൽ സബ്ടൈറ്റിൽ നിർബന്ധമാക്കണമെന്നാണ് യുവാവിന്റെ ആവശ്യം. ശബ്ദമില്ലാത്തതിനാൽ അശ്ലീല വീഡിയോകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്നില്ല. യുവാവ് പരാതിയിൽ പറയുന്നു.

സബ്ടൈറ്റിൽ‌ ഇല്ലാത്തതിനാൽ അശ്ലീല വീഡിയോകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് കാണിച്ച് യാരോസ്ലാവ് സൂറിസ് എന്ന യുവാവാണ് മൂന്ന് പോൺ സൈറ്റുകൾക്കെതിരെ കേസ് നൽകിയത്. പോൺഹബ്, റെഡ് ട്യൂബ്, യൂപോൺ, കനേഡിയൻ കമ്പനിയായ മൈൻഡ്ഗീക്ക് എന്നീ സൈറ്റുകൾക്കെതിരെയാണ് ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ ഫെഡറൽ കോടതിയിൽ സൂറിസ് കേസ് നൽകിയിരിക്കുന്നത്. ഈ പോൺസൈറ്റുകൾ ഭിന്നശേഷി നിയമം ലംഘിച്ചതായി സൂറിസ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഭിന്നശേഷി നിയമം ലംഘിച്ചെന്നാരോപിച്ച് ഫോക്സ് ന്യൂസിനെതിരെയും യുവാവ് പരാതി നൽകിയിട്ടുണ്ട്.

ALSO READ: ഇന്ദ്രിയ സുഖത്തിലൂടെ ലൈംഗിക സംതൃപ്തിയിലേക്ക്; സെക്സ് ആസ്വാദകരമാക്കാൻ ചില കാര്യങ്ങൾ

സാധാരണ ചെവി കേൾക്കുന്നവർക്ക് മാത്രമേ ഇത്തരം പോൺ സൈറ്റുകളിലെ അശ്ലീല വീഡിയോകൾ ശബ്ദം കേട്ട് ആസ്വദിക്കാൻ കഴിയുകയുള്ളൂവെന്ന് തന്റെ 23 പേജുള്ള പരാതിയിൽ സൂറിസ് വ്യക്തമാക്കി. പോൺ സൈറ്റുകളിൽ സബ്ടൈറ്റിൽ നിർബന്ധമാക്കണമെന്നും സൂറിസ് പരാതിയിൽ ആവശ്യപ്പെട്ടു. ഇതേ പ്രശ്നം ഉന്നയിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലും സൂറിസ് പരാതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button