KeralaLatest NewsIndiaNews

കാട്ടാനയുടെ ആക്രമണം : ഭര്‍ത്താവിനൊപ്പം ട്രെക്കിങ്ങിന് പോയ മലയാളി യുവതിക്ക് ദാരുണാന്ത്യം

കോയമ്പത്തൂർ : കാട്ടാനയുടെ ആക്രമണത്തിൽ ഭര്‍ത്താവിനൊപ്പം ട്രെക്കിങ്ങിന് പോയ മലയാളി യുവതിക്ക് ദാരുണാന്ത്യം. കോയമ്പത്തൂര്‍ മാനഗറില്‍ പ്രശാന്തിന്‍റെ ഭാര്യ ഭുവനേശ്വരി ആണ് കൊല്ലപ്പെട്ടത്. മേട്ടുപ്പാളയത്തിന് സമീപം പെരിനായ്ക്കന്‍ പാളയം വന്യ ജീവി സങ്കേതത്തിൽ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ബിസിനസുകാരനായ ഭര്‍ത്താവ് പ്രശാന്തും, ഭുവനേശ്വരിയുമടക്കം ഒന്‍പത് സുഹൃത്തുക്കളാണ് ട്രെക്കിങ്ങിനായി ഇന്ന് രാവിലെ പെരിനായ്ക്കന്‍ പാളയത്തെത്തിയത്. ദമ്പതിമാര്‍ കാറിലും സുഹൃത്തുക്കള്‍ മറ്റൊരു വാഹനത്തിലും പാലമലയിലെത്തിയ ശേഷം വനത്തിനുള്ളിലേക്ക് ട്രെക്കിങ് നടത്തവേ സംഘം കാട്ടാനയെ കണ്ട് സംഘം ചിതറി ഓടി. എന്നാൽ ഭുവനേശ്വരി കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നുവെന്നും ആനയുടെ ആക്രമണത്തില്‍ ഭുവനേശ്വരി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നാണ് വിവരം.

Also read : ഒരേ ഇലയില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനും- വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഭാര്യയെ കാട്ടാന ആക്രമിച്ച വിവരം ഭര്‍ത്താവും സുഹൃത്തുക്കളും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വനം വകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് സംഘം വനത്തിനുള്ളില്‍ ട്രെക്കിങ് നടത്തിയതെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു,

shortlink

Related Articles

Post Your Comments

Related Articles


Back to top button