ഇന്ത്യയിലും ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾക്കും വാട്സ്ആപ്പ് ഏതാനും മണിക്കൂറുകള്‍ പ്രവര്‍ത്തന രഹിതമായി. ഈ സമയം വോയ്‌സ് റെക്കോർഡിംഗുകളോ ഫോട്ടോകളോ വീഡിയോകളോ അയയ്‌ക്കാൻ കഴിഞ്ഞില്ലെന്ന് ചില ഉപയോക്താക്കള്‍ പറയുന്നു.
വൈകുന്നേരം 4.15 മണിയോടെയാണ് പ്രശ്നം നേരിട്ടത്. ഇന്ത്യ, യൂറോപ്പ്, മലേഷ്യ, ഇന്തോനേഷ്യ, ബ്രസീൽ എന്നിവിടങ്ങളിലെ ഉപയോക്താക്കളെ തകരാർ ബാധിച്ചതായി ഒരു ട്രാക്കിംഗ് വെബ്‌സൈറ്റിലെ തത്സമയ മാപ്പ് സൂചിപ്പിക്കുന്നു. തകരാറിന് പിന്നിലെ കാരണം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.
Post Your Comments