Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Jobs & VacanciesLatest NewsNewsEducation & Career

ഐ.ടി.ഐകളിലെ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഉത്തരമേഖലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൂണേരി, കുറുവങ്ങാട്, (കോഴിക്കോട്), പൊന്നാനി, കേരളാധീശ്വരപുരം, പാണ്ടിക്കാട് (മലപ്പുറം), മംഗലം(പാലക്കാട്), എരുമപ്പെട്ടി, നടത്തറ, എടത്തിരുത്തി, പുല്ലൂറ്റ്, എങ്കക്കാട്, (തൃശ്ശൂര്‍) എന്നീ ഐ.ടി.ഐ കളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഒരു മാസത്തേക്ക് ഇന്‍സ്ട്രക്ടര്‍മാരുടെ ഓരോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എലത്തൂര്‍ ഗവ.ഐ.ടി.ഐ യില്‍ ജനുവരി 23 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും.

താല്‍പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം എത്തണം. യോഗ്യത:- രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോട് കൂടി എം.ബി.എയോ /ബി.ബി.എ യോ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോട് കൂടി സോഷ്യോളജി/സോഷ്യല്‍ വെല്‍ഫയര്‍/എക്കണോമിക്‌സ് എന്നിവയില്‍ ബിരുദമോ ഡിഗ്രി/ഡിപ്ലോമയും, ഐ.ടി.ഐ കളില്‍ രണ്ട് വര്‍ഷം എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. വേതനം 24,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ : 0495 2371451.

shortlink

Related Articles

Post Your Comments

Related Articles


Back to top button