തിരുവനന്തപുരം : ഡിജിലോക്കര്‍ സംവിധാനത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഇനി ബാങ്ക് അക്കൗണ്ട് നിര്‍മിക്കാം. തിരിച്ചറിയല്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുവാനുള്ള മൊബൈല്‍ ആപ്ലിക്കേഷനാണ് ഡിജി ലോക്കര്‍. ഉപയോക്താവിനെ തിരിച്ചറിയുവാനുള്ള ഇലക്ട്രോണിക് കെവൈസി ഡിജി ലോക്കര്‍ രേഖകള്‍ പരിഗണിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. അതിനാല്‍ തന്നെ പുതിയ രീതി ഉടനെ പ്രാബല്യത്തില്‍ വരും.
ഇന്‍ഷുറന്‍സ് ,ബാങ്കിങ്, ഫിന്‍ടെക് ഇടപാടുകള്‍ക്ക് ഈ തീരുമാനം നിര്‍ണായാകമാകും. ഇ-കെവൈസിയായി ആധാര്‍ ഉപയോഗിക്കുന്നത് കോടതി വിലക്കിയിരുന്നു. എന്നാല്‍ ഈ രീതി പ്രാബല്യത്തില്‍ വരുന്നതോടെ ഓണ്‍ലൈന്‍ അക്കൗണ്ട് തുറക്കുന്ന രീതി വരുമ്പോള്‍ ഇത് ഉപയോഗപ്രദമാകും. മാത്രവുമല്ല ഇ-വാലറ്റുകള്‍ ഓണ്‍ലൈന്‍ കെവൈസി വെരിഫിക്കേഷനിലും ഡിജി ലോക്കര്‍ ഉപയോഗിക്കാം.
ഡിജി ലോക്കര്‍ സര്‍ട്ടിഫിക്കറ്റുമായി ഒരാളെത്തിയാല്‍ ഫോണിലെ ഡിജി ലോക്കര്‍ ക്യൂആര്‍ സ്‌കാനര്‍ വഴിസ്‌കാന്‍ ചെയ്യാം. ശരിയാണെങ്കില്‍ വെരിഫൈഡ് മെസേജ് ലഭിക്കും.
കെവൈസി രേഖായായി സ്വീകരിക്കുന്നതിലൂടെ ബാങ്കിലെത്താതെ ബാങ്ക് എക്‌സിക്യുട്ടീവുമായി വിഡിയോ ചാറ്റ് നടത്തി അക്കൗണ്ട് തുടങ്ങുന്ന കാലവും വരുന്നുണ്ട്. കെവൈസി രേഖായായി വീഡിയോ ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതിലൂടെ ഉപയോക്താവിനൊപ്പം പാന്‍കാര്‍ഡും കാണുന്ന തരത്തില്‍ വീഡിയോ കോളിനും അവസരമൊരുങ്ങുകയാണ്. ഇന്ത്യയില്‍ തന്നെയാണോ എന്നറിയാന്‍ ജിപിഎസ് ലൊക്കേഷനും രേഖപ്പെടുത്തും
Post Your Comments