ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡിവൈ..എസ്.പിദേവീന്ദര്‍ സിംഗിന് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായുള്ള ബന്ധം എന്‍.ഐ.എ അന്വേഷിക്കും.. ദേവീന്ദര്‍ സിംഗ് ബംഗ്ലാദേശിലേക്ക് തുടര്‍ച്ചയായി യാത്ര നടത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഐ.എസ്.ഐ ബന്ധം അന്വേഷിക്കുന്നത്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ ഉദ്യോഗസ്ഥരുമായി ദേവീന്ദര്‍ സിംഗ് കൂടിക്കാഴ്ച നടത്തിയോ എന്നും എന്‍ ഐഎ പരിശോധിക്കും.
കൂടാതെ ദേവീന്ദറിന്റെ പണമിടപാടുകളെ കുറിച്ചും അന്വേഷണം നടത്തും.സാധാരണ ഗതിയില്‍ ഇന്ത്യയില്‍ നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി കുട്ടികളെ ബംഗ്ലാദേശിലേക്ക് അയക്കാറില്ല. ഐ.എസ്.ഐയുമായുള്ള ബന്ധത്തിന്റെ ഭാഗമായാണോ ദേവീന്ദര്‍ കുട്ടികളെ ബംഗ്ലാദേശില്‍ പഠിപ്പിക്കുന്നതെന്നും അന്വേഷിക്കും. ബംഗ്ലാദേശില്‍ താമസിച്ചിരുന്ന സമയത്ത് ദേവീന്ദര്‍ ഐ.എസ്.ഐ ഏജന്റുമായി കൂടിക്കാഴ്ച നടത്തിയിരിക്കാമെന്നാണ് സംശയിക്കുന്നത്.
ദേവീന്ദറിനൊപ്പം പിടിയിലായ ഹിസ്ബുള്‍ നേതാവ് നവീദ് ബാബുവിനെ കണ്ടെത്തുന്നവര്‍ക്ക് നേരത്തെ 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നവീദ് ബാബുവിനെ സംരക്ഷിച്ചതിന് 12 ലക്ഷം പ്രതിഫലം ലഭിച്ചതായാണ് ദേവീന്ദര്‍ പറഞ്ഞത്. എന്തുകൊണ്ട് നവീദ് ബാബുവിനെ അറസ്റ്റ് ചെയ്ത് 20 ലക്ഷം പാരിതോഷികം സ്വന്തമാക്കാതെ 12 ലക്ഷം വാങ്ങിയതെന്ന കാര്യവും എന്‍.ഐ.എ അന്വേഷിക്കും.
യുഎപിഎ വകുപ്പ് ചുമത്തിയ കേസില്‍ ദേവീന്ദര്‍ സിംഗിന് ഭീകരാക്രമണ സംഭവങ്ങളില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കാനുമാണ് എന്‍ഐഎയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments