ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വോട്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പത്ത് ഉറപ്പുകള്‍. എല്ലാവര്ക്കും കുടിവെള്ളം ലഭ്യമാക്കും, 200 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് നിരക്കേര്‍പ്പെടുത്തില്ല തുടങ്ങിയവയാണ് ഇതില്‍ ജനങ്ങള്‍ക്ക് നല്കുന്ന പ്രധാനപ്രഖ്യാപനങ്ങള്‍.
ഏതു വിധേനയും ദില്ലി പിടിക്കുക എന്നതാണ് കെജ്രിവാളിന്റെ ലക്ഷ്യം. അതിനു മുന്നോടിയായാണ് ഈ പത്ത് പ്രഖ്യാപനങ്ങള്‍. ഫെബ്രുവരി 8നാണ് ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. ഇതിന് മുന്നേ വോട്ടുകള്‍ ഉറപ്പിക്കാനും കൂടിയാണ് അദ്ദേഹത്തിന്റെ ശ്രമം. ദില്ലി മെട്രോ 500 കിലോമീറ്റര്‍ കൂടി വ്യാപിപ്പിക്കും, ചേരിനിവാസികള്‍ക്ക് ചേരിക്കടുത്ത് വീട് വച്ച് നല്‍കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യയാത്ര ഏര്‍പ്പാടാക്കും തുടങ്ങിയവയും കെജ്രിവാളിന്റെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നു.
നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22നാണ് അവസാനിക്കുന്നത്. നിലവിലെ ഭരണപക്ഷമായ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ് ദില്ലിയില്‍ പ്രധാന മത്സരം വരുന്നത്. കോണ്‍ഗ്രസ് ഇവിടെ വെല്ലുവിളിയുയര്‍ത്താന്‍ സാധ്യതയില്ല. എങ്ങനെയെങ്കിലും ഭരണം നിലനിര്‍ത്താനാണ് കെജ്രിവാള് ശ്രമിക്കുന്നത്. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആം ആദ്മി പാര്‍ട്ടി എഴുപതംഗ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മൂന്ന് എംഎല്‍എമാരാണ് നാലുദിവസത്തിനിടെ പാര്‍ട്ടി വിട്ടത്.
Post Your Comments