പാക്കിസ്ഥാന്‍ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി താരങ്ങള്‍ പര്യടനത്തില്‍ നിന്ന് പിന്മാറുന്നതിനിടെയാണ് ടീം പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മഹ്മദുള്ളയെ നായകനാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് പര്യടനം നടക്കുന്നത്. ഇതില്‍ ആദ്യ ഘട്ടം ജനുവരി 24,25,27 തിയതികളിലയി ട്വന്റി20 യാണ് നടക്കുക.
ഈ മത്സരങ്ങള്‍ക്കായുള്ള ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹസന്‍ മഹമ്മൂദാണ് ടീമില്‍ അവസരം ലഭിച്ച പുതുമുഖതാരം. തമീം ഇക്ബാല്‍ തിരിച്ചെത്തിയെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. മൂന്നു ദിവസത്തെ മത്സരങ്ങള്‍ക്കു ശേഷം ടീം ബംഗ്ലാദേശില്‍ മടങ്ങിയെത്തും. സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് അധിക ദിവസം പാകിസ്ഥാനില്‍ നില്‍ക്കരുതെന്നാണ് താരങ്ങള്‍ക്കു ബംഗ്ലാദേശ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം. പാക് പര്യനത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ മുഷ്ഫിഖൂര്‍ റഹീം പ്രഖ്യാപിച്ചിരുന്നു. റഹീമിനെ കൂടാതെ പരിശീലക സംഘത്തിലുള്ള അഞ്ച് പേരും പാകിസ്ഥാനിലേയ്ക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു.
പാകിസ്ഥാന്റെ നിരന്തരമായ അപേക്ഷയെ തുടര്‍ന്നാണ് പാക് പര്യടനം നടത്താന്‍ ബംഗ്ലാദേശ് തീരുമാനിച്ചത്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ മറ്റ് രാജ്യങ്ങളൊന്നും പാകിസ്ഥാനിലേക്ക് പര്യടനം നടത്താന്‍ ഒരുക്കമല്ല.
ബംഗ്ലാദേശ് ടീം : മഹമ്മദുള്ള(നായകന്‍), തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, മൊഹമ്മദ് നയീം, നസ്മുള്‍ ഹസന്‍, ലിന്റണ്‍ ദാസ്, മൊഹമ്മദ് മിതുന്‍, അഫീഫ് ഹൊസൈന്‍, അമിനുള്‍ ഇസ്ലാം, ഷൈഫുള്‍ ഇസ്ലാം, അല്‍ അമീന്‍ ഹുസൈന്‍, റുബെല്‍ ഹുസൈന്‍,ഹസന്‍ മഹമ്മൂദ്.
Post Your Comments