ദില്ലി: ബി ജെ പി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അഭ്യന്തര മന്ത്രി അമിത് ഷാ ഒഴിയുന്നു ഇതോടെ ജെ പി നദ്ദ പുതിയ അധ്യക്ഷനായി സ്ഥാനമേല്‍ക്കും.. നദ്ദയെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഇന്നുണ്ടാകും. ഈ മാസം 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാകും നദ്ദ ചുമതലയേല്‍ക്കുക.
അഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്നതിനാലാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറുന്നത്്. ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അധ്യക്ഷനെ നിയമിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയതോടെയാണ് രണ്ടാം മോദി സര്‍ക്കാരില്‍ അമിത് ഷാ അഭ്യന്തരമന്ത്രിയായത്. ഇതോടെ അമിത് ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജെപി നദ്ദയെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്. എന്നാല്‍ ഇപ്പോള്‍ ഷായെ പൂര്‍ണമായി മാറ്റികൊണ്ട് നദ്ദയെ അധ്യക്ഷനാക്കുകയാണ് ബിജെപി. ജനുവരി 22-ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങിലാകും നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക.
Post Your Comments