Yoga

ധനുരാസനം: വാതം ശമിക്കുന്നു. തോളെല്ലിന് ബലം കൂടുന്നു

ചെയ്യേണ്ട വിധം:

കമിഴ്ന്നു കിടന്നു കാല്‍മുട്ടുകള്‍ മുന്നോട്ടു മടക്കുക.
ഇരു കൈകള്‍ കൊണ്ടും ഇരു കാലുകളിലും പിടിച്ച് ശ്വാസം ഉള്ളിലേക്ക് വലിക്കുക.
കാലുകളും തലയും പരമാവധി ഉയര്‍ത്തി വില്ല് പോലെ നില്‍ക്കാന്‍ ശ്രമിക്കുക.
ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കാലിലെ പിടി വിടാതെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുക.
അഞ്ചു തവണയെങ്കിലും ചെയ്യാന്‍ ശ്രമിക്കുക.

പ്രയോജനങ്ങള്‍
നട്ടെല്ലിന് ഏറെ വഴക്കം നല്‍കുന്ന ആസനമാണിത്. ഇതിന്റെ ക്രമമായ അഭ്യാസം വഴി സ്‌പോണ്ടിലോസിസ് തുടങ്ങിയ നട്ടെല്ല് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താം. ദുര്‍മേദസ്സ് കുറയുന്നു. വാതം ശമിക്കുന്നു. തോളെല്ലിന് ബലം കൂടുന്നു, ഉദരപേശികള്‍ക്ക് ബലം വര്‍ധിക്കുന്നു, കുടവയര്‍ കുറക്കുന്നു, മലബന്ധം, അധോവായു എന്നിവയ്ക്ക് ശമനം ഉണ്ടാക്കുന്നു തുടങ്ങി ഒട്ടേറെ ഗുണഫലം തരുന്ന ആസനമാണിത്. മാറിടം വികസിക്കുന്നതിനാല്‍ ആസ്മ പോലുള്ള ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍ക്കും ശമനമുണ്ടാകും. സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ആസനമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button