KeralaLatest NewsNews

ഞങ്ങള്‍ ജിഹാദികള്‍ക്കും നിങ്ങളുടെ ഒത്തുകളിക്കും കീഴടങ്ങുന്നു, സര്‍ ; ബെഹ്‌റയെ വിമര്‍ശിച്ച് ടിപി സെന്‍കുമാര്‍

ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ടിപി സെന്‍കുമാര്‍ രംഗത്ത്. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് ബെഹ്‌റ പറഞ്ഞതിനെ വിമര്‍ശിച്ചാണ് സെന്‍കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുന്നത്. ഞങ്ങള്‍ ജിഹാദികള്‍ക്കും നിങ്ങളുടെ ഒത്തുകളിക്കും കീഴടങ്ങുന്നു, എന്നും കേരളത്തില്‍ ആകെ ഒരു മത തീവ്രവാദമേയുള്ളൂ; അതു ക്രിസ്തുമതത്തിനുള്ളില്‍ മാത്രമാണെന്ന് അങ്ങ് എന്നാണ് പറയാന്‍ പോകുന്നത് എന്നു മാത്രമാണ് ഞങ്ങള്‍ക്കിപ്പോള്‍ ആകെ സംശയമുള്ളതെന്നും സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരള പോലീസിന്റെയും സര്‍ക്കാരിന്റെയും പിന്തുണയോടെ നടക്കുന്ന ന്യൂനപക്ഷ വികസനത്തിന്റെ ഭാഗമായിട്ടാണോ പാലാരിവട്ടത്തെ മെറിന്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയിരിക്കുന്നത് എന്ന് അങ്ങ് വ്യക്തമാക്കുമോ, എന്നും കുറിപ്പില്‍ ചോദിക്കുന്നു.

ടിപി സെന്‍കുമാറിന്റെ ഫെയ്‌സ്ബുക്ക്് കുറിപ്പിന്റെ പൂര്‍ണ രൂപം ;

‘ഞാന്‍ ലൗ ജിഹാദ് വാങ്ങാന്‍ പോയിട്ടു കിട്ടിയില്ല. അതാ ഇല്ലെന്നു പറഞ്ഞതു..!”

കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ

ഒരു കാര്യം ചോദിച്ചോട്ടെ, സര്‍? കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം ഉള്ളതായി സാറിന്റെ പൊലീസിനോ സാറിനോ അറിയാമോ? കേരള പോലീസിന്റെയും സര്‍ക്കാരിന്റെയും പിന്തുണയോടെ നടക്കുന്ന ന്യൂനപക്ഷ വികസനത്തിന്റെ ഭാഗമായിട്ടാണോ പാലാരിവട്ടത്തെ മെറിന്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയിരിക്കുന്നത് എന്ന് അങ്ങ് വ്യക്തമാക്കുമോ, സര്‍? എറണാകുളത്തെ ഇവാ ആന്റണിയെ കുത്തിക്കൊന്നത് മാവോയിസ്റ്റുകളായിരുന്നോ എന്നും വ്യക്തമാക്കണം, സര്‍. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വില്‍സണ്‍ എന്ന പോലീസുകാരന്‍ കൊല്ലപ്പെട്ടതല്ല, ഉറക്കത്തില്‍ വീണു മരിച്ചതാണെന്നു കേരള പോലീസ് അങ്ങേക്ക് ഇതിനോടകം റിപ്പോര്‍ട്ട് നല്‍കിക്കാണുമല്ലോ… പക്ഷേ, തമിഴ് നാടു പോലീസ് അത് സമ്മതിച്ചു തരുമോ, സര്‍? കോഴിക്കോട് ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ച്, ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചു മതം മാറ്റാന്‍ശ്രമം നടന്നതായി ആ കുട്ടിയും പിതാവും നല്‍കിയ പരാതി കേരളത്തിലെ പോലീസ് എടുത്തു ചവറ്റുകുട്ടയിലിട്ടത് അങ്ങയുടെ നിര്‌ദേശപ്രകാരമായിരുന്നോ, സര്‍? അങ്ങനെയായിരിക്കുമല്ലോ, അത്തരമൊരു പരാതി കിട്ടിയിട്ട് രണ്ടു കൊല്ലമായി എന്നു പറയാന്‍ ഇപ്പോള്‍ അങ്ങയ്ക്കു കഴിയുന്നത്! കേരളത്തില്‍ ആകെ ഒരു മത തീവ്രവാദമേയുള്ളൂ; അതു ക്രിസ്തുമതത്തിനുള്ളില്‍ മാത്രമാണെന്ന് അങ്ങ് എന്നാണ് പറയാന്‍ പോകുന്നത് എന്നു മാത്രമാണ് ഞങ്ങള്‍ക്കിപ്പോള്‍ ആകെ സംശയമുള്ളത്. ഈ ഒത്തുകളി ഇനി എത്രനാള്‍ തുടരാനാവും, സര്‍ !

തീവ്രവാദം ഉണ്ട് എന്ന് രാഷ്ട്രീയ യജമാനന്മാര്‍ സമ്മതിച്ചുതരാത്തിടത്തോളം, ജിഹാദെന്നല്ല ഒരു മാങ്ങാണ്ടിയുമുണ്ടെന്ന് ഇവിടെ ഒരു പോലീസും ഉറക്കെപറയാന്‍ ധൈര്യപ്പെടില്ലെന്ന് അറിയാത്തവരല്ല സര്‍, ഞങ്ങള്‍. അതുകൊണ്ട് ഇനി എത്ര ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ചാവേറുകളും ലൈംഗിക അടിമകളുമാകാന്‍ (ആടുമേയ്ക്കാന്‍) കടത്തിക്കൊണ്ടു പോയാലും ‘മിസ്സിംഗ്’ എന്നല്ലാതെ ഒന്നും റിപ്പോര്‍ട്ടുചെയ്യപ്പെടുകയില്ല എന്ന് അനുഭവംകൊണ്ട് പഠിച്ചവരാണ് സര്‍, ഞങ്ങള്‍! ആ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്; ഞങ്ങളുടെപക്കലുമുണ്ട്. ആയിരങ്ങളിലേക്കു നീളുന്ന ആ കണക്കില്‍ ഞങ്ങളുടെ കുഞ്ഞുങ്ങളുമുണ്ടാവും എന്ന് കണ്ണീരോടെ ഓര്‍ക്കാന്‍ മാത്രമേ ഇപ്പോള്‍ ഞങ്ങള്‍ക്കാവൂ, സാര്‍. ഞങ്ങള്‍ ജിഹാദികള്‍ക്കും നിങ്ങളുടെ ഒത്തുകളിക്കും കീഴടങ്ങുന്നു, സര്‍!

ഞങ്ങളുടെ കടത്തിക്കൊണ്ടുപോകപ്പെട്ട പെണ്‍കുഞ്ഞുങ്ങള്‍….. അവര്‍ പിറക്കാതെ പോയിരുന്നെങ്കില്‍! ദൈവമേ…!

shortlink

Related Articles

Post Your Comments

Related Articles


Back to top button