
ചെന്നൈ: ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടു പേര്‍ മരിച്ചു. ചോഴവന്താന്‍ ശ്രീധര്‍, ചെല്ലപാണ്ടി എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് അലങ്കാനല്ലൂര്‍ ജെല്ലിക്കെട്ടിനിടെയാണ് അപകടം മത്സരത്തിനിടെ 30 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലാണ്.
വിദഗ്ധ ആരോഗ്യ പരിശോധനയ്ക്കു ശേഷം 739 കാളകളും 688 കാളപിടിത്തക്കാരും മത്സരത്തില്‍ പങ്കെടുത്തു. ഏറ്റവും മികച്ച കാളയ്ക്കുള്ള ഒന്നാം സ്ഥാനം മറനാട് കുളമംഗലം കാള നേടി. മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി നല്കിയ കാറാണ് ഒന്നാം സമ്മാനമായി നല്കിയത്. പതിനായിരങ്ങളാണ് ജെല്ലിക്കെട്ട് കാണാനെത്തിയത്. ഏതാനും ദിവസങ്ങള്‍ഡക്കും മുമ്പ് തമിഴ്‌നാട്ടിലെ ംറ്റൊരു സ്ഥലത്തുണ്ടായ ജെല്ലിക്കെട്ടിനിടെ രണ്ട് പേര്‍ മരിച്ചിരുന്നു
Post Your Comments