Latest NewsIndiaNews

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുള്ള വിവാഹ ക്ഷണക്കത്തുമായി വരന്‍

ഭോപ്പാല്‍: മധ്യപ്രദേശ്: വിവാഹ ക്ഷണക്കത്തിലൂടെ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും പിന്തുണ അറിയിച്ച് വരന്‍. മധ്യപ്രദേശ് സ്വദേശിയായ പ്രഭാതാണ് തന്റെ കല്യാണത്തിന് പൗരത്വ ഭേദഗതിയെ പിന്തുണച്ചത്. പൗരത്വ നിയമ ഭേദഗതിയോടുളള പിന്തുണ രേഖപ്പടുത്തിയ ക്ഷണക്കത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയയില്‍ ലഭിച്ചത്. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനും നിയമത്തിലെ വസ്തുതകള്‍ ജനങ്ങളെ മനസ്സിലാക്കാനും കൂടി വേണ്ടിയാണ് വിവാഹക്ഷണക്കത്ത് വ്യത്യസ്തമാക്കിയതെന്നും പ്രഭാത് പറഞ്ഞു. ഉത്തര്‍പ്രദേശിലും സമാനമായ രീതിയില്‍ വിവാഹ ക്ഷണക്കത്തില്‍ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ അറിയിച്ച് വരനും വധുവിനും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button