തൃശ്ശൂര്‍: രണ്ട് വര്‍ഷം മുമ്പ് എറണാകുളത്തേയ്ക്ക് പോയ സഹോദരനെ തേടി മൂന്ന് യുവതികള്‍, ‘തിരക്കഥ’ രജിസ്റ്റര്‍ ചെയ്യാനെന്ന് പറഞ്ഞ സഹോദരന്‍ പിന്നീട് തിരിച്ചെത്തിയില്ല.
2017 ജൂലായില്‍ കണ്ണൂരിലെ വീട്ടില്‍നിന്ന് എറണാകുളത്തേക്ക് തിരക്കഥയുമായി പുറപ്പെട്ട ആങ്ങള അബ്ദുള്‍ നൗഷാദിനെയാണ് ഇവര്‍ തേടുന്നത്. രണ്ടുവര്‍ഷമായി തങ്ങളുടെ ഇക്കാക്കയെ തിരക്കി ഫൗസിയയും സുനിതയും ഷെമിയും പോകാത്ത സ്ഥലങ്ങളില്ല. എല്ലാ സ്ഥലങ്ങളിലും പരാതി കൊടുത്ത് സഹോദരനെ കാത്തിരിക്കുകയാണിവര്‍.
read also : മംഗളൂരുവിലുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാണാതായി
നന്നേ ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് ഏഴു സഹോദരങ്ങള്‍ മാത്രമായ കുടുംബത്തിന് ബാപ്പയും ഉമ്മയുമെല്ലാം മൂത്ത സഹോദരനായ നൗഷാദായിരുന്നു. മൂന്നു സഹോദരിമാരെയും വിവാഹം കഴിച്ചയച്ചതും നൗഷാദാണ്. എഴുത്തുകാരനായ നൗഷാദ് കണ്ണൂര്‍ നാറാത്തെ വീട്ടില്‍നിന്നു പോകുമ്പോള്‍ കൂടെ കരുതിയത് താജ്മഹല്‍ എന്ന തിരക്കഥയായിരുന്നു. സിനിമയ്ക്കായി നിര്‍മാതാവിനെയും സംവിധായകനെയും കണ്ടെത്തിയ ശേഷം തിരക്കഥ രജിസ്റ്റര്‍ ചെയ്യാനാണു പോയത്. പത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥാരചനയില്‍ ഒന്നാമനായിരുന്നു. പ്രീഡിഗ്രിക്കാലത്ത് ഒെേട്ടറ നാടകങ്ങളെഴുതി അവതരിപ്പിച്ചു. പിന്നീടാണ് തിരക്കഥയിലേക്കു കടന്നത്. എഴുതിയ തിരക്കഥകള്‍ പലരെയും കാണിച്ചു. പിന്നീട് ഇക്കഥ മറ്റുപലരുടെയും പേരില്‍ സിനിമയായതോടെയാണ് താജ്മഹല്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്.
മംഗളൂരു മുതല്‍ കേരളത്തിലുടനീളവും അന്വേഷിച്ച് കന്യാകുമാരിവരെ തേടി. തമിഴ്‌നാട്ടിലെ മധുരയിലും ഏര്‍വാടിയിലുമൊക്കെ പോയി അന്വേഷിച്ചു. ഇപ്പോഴും അന്വേഷണത്തിലാണ്. മൂന്ന് റെയില്‍വേ സ്റ്റേഷനുകളിലായാണ് ഓരോ ദിവസത്തെയും അന്വേഷണം. വെള്ളിയാഴ്ച ഷെമി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലായിരിന്നു. സുനിത കാസര്‍കോട്ടും ഫൗസിയ ആലുവയിലും. ശനിയാഴ്ച ഇത് അടുത്ത സ്റ്റേഷനിലേക്കു മാറും. കണ്ടെത്തുംവരെ വിശ്രമമില്ല. മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കുമടക്കം പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments