Jobs & VacanciesLatest NewsNews

റെയില്‍ കോച്ച് ഫാക്ടറിയില്‍ അവസരം : ഉടൻ അപേക്ഷിക്കാം

പഞ്ചാബിലെ കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറിയില്‍ അവസരം. ഫിറ്റര്‍, വെല്‍ഡര്‍, മെക്കാനിസ്റ്റ്, പെയിന്റര്‍, കാര്‍പെന്റര്‍, മെക്കാനിക്ക് (മോട്ടോര്‍ വെഹിക്കിള്‍), ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്ക് മെക്കാനിക്ക്, എ.സി. ആന്‍ഡ് റെഫ്രിജറേഷന്‍ മെക്കാനിക്ക് എന്നീ ട്രേഡുകളിലെ അപ്രന്റിസ് തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. അനുബന്ധ ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്ങിന്റെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ആകെ 400 ഒഴിവുകളുണ്ട്. ഫിറ്റര്‍, വെല്‍ഡര്‍ തസ്തികയിലായി 200 ഒഴിവുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://rcf.indianrailways.gov.in/

അവസാന തീയതി : ഫെബ്രുവരി 6

shortlink

Related Articles

Post Your Comments

Related Articles


Back to top button