Latest NewsNewsIndia

ഇനി എംബിബിഎസ് കാർക്കും സപ്ലി എഴുതാം, പരിഷ്കാരവുമായി മെഡിക്കൽ കൗൺസിൽ

ഒന്നോ രണ്ടോ വിഷയങ്ങൾക്ക് മാത്രം തോൽക്കുന്ന വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടമാകാതിരിക്കാനുള്ള സേ പരീക്ഷ എം.ബി.ബി.എസിനും വരുന്നു. സിലബസ് പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷാരീതിയിലും മാറ്റംവരുത്തുന്നത്. നിലവിൽ ഒന്നോ രണ്ടോ വിഷയങ്ങൾക്ക് തോൽക്കുന്നവരെ മറ്റൊരു ബാച്ചായി പരിഗണിക്കുകയാണ് ചെയ്യുക. ഇത് വിദ്യാർഥികളിൽ മാനസിക സംഘർഷം ഉണ്ടാക്കാറുണ്ട്. നിലവിലെ രീതി കുട്ടികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുമെന്ന് കാണിച്ചുയർന്ന പരാതികൾ കൂടി പരിഗണിച്ചാണ് ഒരവസരംകൂടി നൽകി സ്വന്തം ബാച്ചിൽ നിലനിർത്താനുള്ള തീരുമാനം മെഡിക്കൽ കൗൺസിൽ  എടുത്തത്.

സിലബസ് പരിഷ്കരണത്തിന്‍റെ ഭാഗമായി കൂടിയാണ് പുതിയ മാറ്റം. പ്രായോഗിക പരിശീലനത്തിനും അതുവഴി വിദ്യാർഥികളുടെ കാര്യപ്രാപ്തി ഉയർത്താനും ഊന്നൽ നൽകിയാണ് പുതിയ പാഠ്യപദ്ധതി. ഓരോ  വിഷയത്തിലും ഓരോ ഘട്ടത്തിലും വിദ്യാർഥികളുടെ പ്രാപ്തി വിലയിരുത്താൻ പരീക്ഷാരീതിയിൽ മാറ്റംവരുത്തും. ഇക്കൊല്ലം നടപ്പാക്കിത്തുടങ്ങുന്ന പരിഷ്കരണം 2024-ഓടെ പൂർത്തിയാക്കാനാണ് മെഡിക്കൽ കൗൺസലിന്‍റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button