വര്‍ക്കല: വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വര്‍ക്കല മേല്‍വെട്ടൂര്‍ കയറ്റാഫീസ് ജങ്ഷനു സമീപം നസീബ് മംഗലത്ത് വീട്ടില്‍ നസീബാ(23)ണ് അറസ്റ്റിലായത്. പീഡനം നടന്ന വിവരം യുവതി വീട്ടുകാരെ അറിയിച്ചിരുന്നില്ല. അടുത്ത ദിവസം കണ്ണൂര്‍ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നു. വിവാഹശേഷം യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞു. ഇതോടെ ഭര്‍ത്താവ് യുവതിയെ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്നാണ് വര്‍ക്കല പോലീസില്‍ പരാതി നല്‍കിയത്. വര്‍ക്കല സ്വദേശിനിയായ യുവതിയെ മുന്‍പരിചയമുണ്ടായിരുന്ന പ്രതി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കയറ്റാഫീസ് ജങ്ഷനു സമീപത്തുള്ള വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് യുവതിയെ വീടിനു സമീപത്തെത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. കയറ്റാഫീസ് ജങ്ഷന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
Post Your Comments