Latest NewsIndia

“ഹം വാപ്പസ് ആയേംഗേ” ഉറച്ച തീരുമാനവുമായി കാശ്മീരി പണ്ഡിറ്റുകൾ

ന്യൂഡല്‍ഹി : മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടിയിറക്കപ്പെട്ട മണ്ണ് വീണ്ടും സ്വപ്നം കാണുകയാണ് കശ്മീരി പണ്ഡിറ്റുകള്‍ . വീണ്ടും തിരികെ പോകാന്‍ ഒരുങ്ങുകയാണ് അവര്‍ . ജനിച്ച മണ്ണിലേയ്ക്കുള്ള പണ്ഡിറ്റുകളുടെ മടക്കമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്നത് . # ഹം വാപ്പസ് ആയേംഗേ എന്ന ഹാഷ് ടാഗും പ്രചരിക്കുന്നുണ്ട് .അഭയാര്‍ത്ഥികളായി കഴിയേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ശിക്കാര എന്ന സിനിമയിലെ ‘ ഹം ആയേംഗാ അപ്നാ വദന്‍ ‘ എന്ന ഡയലോഗിനൊപ്പമാണ് ഹാഷ്ടാഗും പ്രചരിക്കുന്നത് .

നാടക നടന്‍ ചന്ദന്‍ സാധു അടക്കമുള്ളവരാണ് പണ്ഡിറ്റുകള്‍ക്കായി പ്രചാരണം നടത്തുന്നത് .1990 ജനുവരി 19 നാണ് ഇസ്ലാമിക ഭീകര ഭീഷണികളെ തുടര്‍ന്ന് ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ താഴ്വരയിലെ വീടുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായിയത് . മനുഷ്യാവകാശ പ്രവര്‍ത്തകയും, കോളമിസ്റ്റുമായ സുനന്ദ വസിഷ്ട് കശ്മീരിലേയ്ക്ക് മടങ്ങുന്നത് പ്രതീകാത്മക ചിത്രത്തിലൂടെയാണ് പറയുന്നത് . ഒപ്പം ‘ തന്റെ കുട്ടിക്കാലത്ത് ധാരാളം ചിത്രങ്ങള്‍ എടുക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല , എടുത്തത് തന്നെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നഷ്ടപ്പെട്ടു .

30 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. വീട്ടിലേക്ക് മടങ്ങാനുള്ള ദൃഢനിശ്ചയം ശക്തിപ്പെടുത്തിയിരിക്കുന്നു #HumWapasAayenge, എന്നും ട്വീറ്റ് ചെയ്തു.കശ്മീരി പണ്ഡിറ്റുകള്‍ മുന്‍പ് ഒരിക്കലും കാട്ടാത്ത ഊര്‍ജ്ജമാണ് കൈവരിച്ചിരിക്കുന്നതെന്നും ഉടന്‍ തന്നെ താഴ്‌വരയിലേക്ക് മടങ്ങിവരുമെന്നും സാധു ട്വീറ്റ് ചെയ്തു .റേഡിയോ സെലിബ്രിറ്റിയായ ഖുഷ്ബൂ മാറ്റൂ, ശിക്കാര ചിത്രത്തില്‍ നിന്നുള്ള സംഭാഷണങ്ങളാണ് ട്വീറ്റ് ചെയ്തത് .

 

, “മൂന്ന് വര്‍ഷം മുമ്ബ് ഒരു ബിബിസി അഭിമുഖത്തില്‍ ഇത് പറഞ്ഞു. ഞാന്‍ വീണ്ടും പറയുന്നു #HumWapasAayenge #Shikara.” . ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള കശ്മീരി പണ്ഡിറ്റുകളും പ്രചാരണത്തില്‍ പങ്കാളികളായിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button