തിരുവനന്തപുരം : കളിയിക്കാവിളയിലെ ചെക്ക് പോസ്റ്റില്‍ തമിഴ് നാട് എസ് എസ്‌ഐ വില്‍സണെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനും അല്‍ ഉമ്മ തലവനുമായ മെഹബൂബ് പാഷ ബംഗളൂരൂവില്‍ അറസ്റ്റിലായി. ഇയാളെയും മൂന്ന് കൂട്ടാളികളെയും ബംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. മെഹബൂബ് പാഷ ഐ എസ് പരിശീലനം നേടിയിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരോധിത സംഘടനയായ സിമിയുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.
വിദേശത്ത് നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാനുളള നീക്കം മഹ്ബൂബ പാഷ നടത്തിയെന്നും പൊലീസ് പറഞ്ഞു.കളിയിക്കാവിള പ്രതികള്‍ ഉള്‍പ്പെട്ട അല്‍ ഉമ്മയുടെ പതിനേഴംഗ സംഘത്തെ നയിച്ചത് മെഹബൂബ് പാഷയാണെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരു ഗുരപ്പനപ്പാള സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നാണ് മെഹബൂബ് പാഷ പിടിയിലായത്. ഇയാളുടെ സംഘത്തില്‍പെട്ട ജബിയുളള, മന്‍സൂര്‍ ഖാന്‍, അജ്മത്തുളള എന്നിവരും അറസ്റ്റിലായി.ഇവരെ പ്രത്യേക എന്‍ഐഎ കോടതി പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഐഎസില്‍ പ്രവര്‍ത്തിച്ച് മടങ്ങിയെത്തിയ മഹബൂബ് പാഷ മൊയ്നുദ്ദീന്‍ ഖ്വാജയുമായി ചേര്‍ന്ന് അല്‍ ഉമ്മയുടെ പ്രവര്‍ത്തനം ഏറ്റെടുത്തെന്ന് പൊലീസ് പറയുന്നു. ആറ് വര്‍ഷം മുമ്പ് ഹിന്ദുമുന്നണി നേതാവ് സുരേഷിന്‍റെ കൊലപാതകത്തിന് ശേഷം പ്രവര്‍ത്തനം തമിഴ്നാട്ടില്‍ നിന്ന് കര്‍ണാടകത്തിലേക്കും ഡല്‍ഹിയിലേക്കും മാറ്റി. ഹിന്ദു സംഘടനാ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ വധിക്കാന്‍ ബംഗളൂരുവിലെ മഹബൂബ് പാഷയുടെ വീട് കേന്ദ്രീകരിച്ച് ആസൂത്രണം ചെയ്തു. മൂന്ന് പേര്‍ക്ക് ചാവേറാകാന്‍ പരിശീലനം നല്‍കി.
വെള്ളാപ്പള്ളിയെ പിന്തുണച്ചും സുഭാഷ് വാസുവിനെതിരെയും 10 യൂണിയനുകള്‍ രംഗത്ത്
ഇതോടെ റിപ്പബ്ലിക് ദിനത്തില്‍ ആക്രമണം നടത്താനും പദ്ധതിയിട്ടിരുന്ന സംഘത്തിലെ 17 പേരും പൊലീസ് പിടിയിലായി. കേസുമായി ബന്ധപ്പെട്ട് മഹബൂബ് പാഷയെ തമിഴ്നാട് ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്തേക്കും.കളിയിക്കാവിള കൊലപാതകത്തിന് പ്രധാന പ്രതികളായ അബ്ദുള്‍ ഷമീമിനും തൗഫീഖിനും ആയുധം നല്‍കിയ ഇജാസ് പാഷയെ ചോദ്യം ചെയ്തപ്പോള്‍ തന്നെ സംഘത്തലവന്‍ മെഹ്ബൂബ് പാഷയാണെന്നു പൊലീസിന് വിവരം ലഭിച്ചിരുന്നു.ഇപ്പോള്‍ പിടിയിലായവരില്‍ നിന്ന് ആയുധക്കടത്തിന്റെ നിര്‍ണായക വിവരങ്ങള്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചു. വിദേശത്ത് നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ മെഹ്ബൂബ് പാഷ ശ്രമിച്ചെന്നും വ്യക്തമായി.
Post Your Comments