ന്യൂഡല്‍ഹി: ജാമ്യം ലഭിച്ചതിന് ശേഷവും ഭരണഘടനയുമായി ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജുമാമസ്ജിദിൽ. ആസാദി എന്ന് ആർത്തുവിളിച്ച് ആയിരങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. കരിനിയമം പിന്‍വലിക്കും വരെ ഒരിഞ്ചുപോലും പിന്നോട്ടില്ല. വെടിയേറ്റ് വീണാലും പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയുടെ ആമുഖം വായിച്ചതിനാണ് എന്നെ അറസ്റ്റ് ചെയ്തത്. ഇന്ന് രാജ്യത്ത് ഭരണഘടന പോലും വായിക്കാന്‍ കഴിയാത്ത സാഹചര്യമാണോ?. ഏത് നടപടിയുണ്ടായാലും പിന്നോട്ടില്ല. നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരും. പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രധാനമന്ത്രി 100 റാലികള്‍ നടത്തിയാല്‍ ഞാന്‍ 1500 റാലികള്‍ നടത്തുമെന്നും ആസാദ് പറഞ്ഞു.
Read also: ജയില്‍മോചിതനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ വീണ്ടും ജമാ മസ്ജിദിലെത്തി
എല്ലാ മതക്കാരും അണിനിരന്ന് ഈ സമരം മുസ്ലിങ്ങള്‍ മാത്രം നയിക്കുന്നതല്ലെന്ന് സര്‍ക്കാരിന് മുന്നില്‍ തെളിയിക്കണം. ജനം തീരുമാനിക്കുന്നതേ ഇവിടെ നടക്കൂ. രാജ്യം ഈ കരിനിയമത്തിന് എതിരാണ്. ചന്ദ്രശേഖര്‍ ഈ മണ്ണില്‍ ജനിച്ചവനാണ്. ഒരിക്കലും പൗരത്വത്തിനായി രേഖ കാണിക്കില്ലെന്നും ആസാദ് കൂട്ടിച്ചേർത്തു. ഡിസംബര്‍ 21നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജുമാ മസ്ജിദില്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിന് ആസാദിനെ അറസ്റ്റ് ചെയ്‌തത്.
Post Your Comments