KeralaLatest NewsNewsIndia

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം : കേരള ഘടകത്തെ പ്രശംസിച്ച് സിപിഎം ദേശീയ നേതൃത്വം

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ കേരള ഘടകത്തിന് പ്രശംസയുമായി സിപിഎം ദേശീയ നേതൃത്വം. തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര കമ്മിറ്റിയോഗത്തിലായിരുന്നു പ്രശംസ. ദേശീയ തലത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്‍റെ പ്രതിഷേധം നേട്ടമുണ്ടാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരായ നടന്ന പ്രതിഷേധങ്ങളിൽ കേരളം ബംഗാൾ ത്രിപുര എന്നിവിടങ്ങളിൽ സിപിഎം മുന്നിലെത്തിയെന്നും മറ്റ് സംസ്ഥാനങ്ങൾ കേരള മോഡൽ ഏറ്റെടുത്തെന്നും സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിലയിരുത്തി.

Also read : ഏറ്റവും മികച്ച സ്പീക്കറിനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായി പി ശ്രീരാമകൃഷ്ണൻ

അതേസമയം കേരളത്തോട് കേന്ദ്രസര്‍ക്കാരിന് പലതലങ്ങളിൽ അവഗണനയാണെന്ന് നേതാക്കൾ ആരോപിച്ചു, പല കാര്യങ്ങളിലും സംസ്ഥാനത്തെ ഞെരുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര കമ്മിറ്റി വിമർശിച്ചു. തിരുവനന്തപുരത്ത് മൂന്ന് ദിവസങ്ങളിലായാണ് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button