ബീജിംഗ് : ഭീതി വിതച്ച് കൊറോണ:,സ്ഥിതി അതീവ ഗൗരവം . ചൈനയിലാണ് ഭീതി വിതച്ച് കൊറോണ വൈറസ് പടരുന്നത്. വൈറസ് ബാധയേറ്റ് രണ്ട് പേര്‍ മരിക്കുകയും 40 പേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്‌തെന്ന് ചൈന സ്ഥിരീകരണവുമായി രംഗത്ത് വന്നിരുന്നു. അതേസമയം, 1400 പേരിലേക്കെങ്കിലും രോഗം പരന്നിട്ടുണ്ടാകാമെന്നാണ് ലണ്ടന്‍ ആസ്ഥാനമായ ഇംപീരിയല്‍ കോളേജിന്റെ വെളിപ്പെടുത്തല്‍. സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്ന് ചൈനയിലെ പകര്‍ച്ചവ്യാധി വിഭാഗവും വ്യക്തമാക്കി.
വ്യൂഹാന്‍ നഗരത്തില്‍ ഡിസംബറില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് കരുതിയതിലും അപകടകാരിയാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതിനോടകം രണ്ടുപേര്‍ മരിക്കുകയും 41 പേരിലേക്ക് രോഗം പടരുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ചൈനക്ക് പുറത്തേക്കും കൊറോണ വൈറസ് എത്തിയിട്ടുണ്ടാകാമെന്നും എംആര്‍സി സെന്റര്‍ വിലയിരുത്തുന്നു. തായ്‌ലന്‍ഡില്‍ രണ്ടും ജപ്പാനില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. ബ്രിട്ടീഷ് സര്‍ക്കാരിനും ലോകാരോഗ്യ സംഘടനക്കും ഉള്‍പ്പെടെ പകര്‍ച്ചവ്യാധികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സ്ഥാപനമാണ് എംആര്‍സി.
Post Your Comments