Latest NewsNewsIndia

ഹെല്‍മെറ്റ് ധരിക്കാതെ എത്തിയവര്‍ക്ക് നല്‍കിയത് പേപ്പറും പേനയും; വ്യത്യസ്തമായ ശിക്ഷാനടപടിയുമായി പൊലീസ്

ഭോപ്പാല്‍: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചവര്‍ക്ക് വ്യത്യസ്തമായ ശിക്ഷാനടപടികളുമായി ട്രാഫിക് പൊലീസ്. ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ കാരണം 100 വാക്കില്‍ കുറയാതെ എഴുതി നല്‍കാന്‍ ‘പേപ്പറും പേനയും’ നല്‍കുകയാണ് ഭോപ്പാലിലെ ട്രാഫിക് പൊലീസ്. കഴിഞ്ഞ ആറുദിവസത്തിനിടെ 150-ലേറെ ആളുകളാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന് കാരണമെഴുതി നല്‍കിയത്. വെള്ളിയാഴ്ച അവസാനിക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ചാണ് ഈ വേറിട്ട നടപടി ആരംഭിച്ചത്. ഹെല്‍മെറ്റ് ധരിക്കാതെ എത്തിയവരോട് എന്താണ് കാരണമെന്ന് 100 വാക്കില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് എഎസ്പി പ്രദീപ് ചൗഹാന്‍ പറയുന്നു. റോഡ് സുരക്ഷാ വാരം കഴിഞ്ഞാലും ഈ രീതി തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button