ഹിന്ദുക്കളുടെ വിവാഹ പൊരുത്തം നോക്കുന്നതില്‍ പാപ സാമ്യം എന്നു പറയുന്ന കാര്യത്തിന് വളരെ വലിയ പ്രാധാന്യം ആണ് ഉള്ളത്…പാപം നോക്കുന്നത് രണ്ടു ഗ്രഹനിലയും വെച്ച് കൊണ്ട് (സ്ത്രീയുടെയും പുരുഷന്‍റെയും..) ആ ജാതക കുറിപ്പില്‍ ലഗ്നം…ചന്ദ്രന്‍…ശുക്രന്‍ എന്നെ ഗ്രഹങ്ങള്‍ നില്‍ക്കുന്ന കോളം മുതല്‍ അതായത് ലഗ്നം എന്നു അടയാളപ്പെടുത്തിയിരിക്കുന്ന കോളം കൂടി കൂട്ടി വേണം എണ്ണാന്‍..
ലഗ്നത്തിനും ചന്ദ്രനും ശുക്രനും മറ്റുള്ള എല്ലാ ഗ്രഹങ്ങള്‍ക്കും ആദ്യ അക്ഷരം മാത്രമായിരിക്കും ഗ്രഹനിലയില്‍ എഴുതുക..അപ്പോള്‍ അവര്‍ നില്‍ക്കുന്ന രാശി മുതല്‍…. ഒന്നു…രണ്ടു…നാല്…..ഏഴു…എട്ടു….പന്ത്രണ്ടു…എന്നെ ആറു സ്ഥാനങ്ങളില്‍ പാപ ഗ്രഹങ്ങള്‍ നില്‍ക്കുവാന്‍ പാടില്ല. പ്രത്യേകിച്ച് ചൊവ്വാ . പാപ രാശി സ്ഥിതനായ പാപ ഗ്രഹങ്ങള്‍ക്ക് ആണ് ദോഷം കൂടുതല്‍…(പാപ രാശികള്‍..മേടം…വൃശ്ചികം…കുംഭം…ശനി…ചിങ്ങം..) ഈ പറഞ്ഞ സ്ഥാനങ്ങളില്‍ പാപ ഗ്രഹങ്ങള്‍ ആയ ചൊവ്വാ…ശനി…രാഹു…കേതു…ആദിത്യന്‍…എന്നെ ഗ്രഹങ്ങള്‍ നില്‍ക്കുന്നു എങ്കില്‍ രണ്ടു ജാതകവും പരിശോധിച്ച് മുഴുവന്‍ പാപ സംഖ്യ കൂട്ടണം…അപ്പോള്‍ പുരുഷന് മേല്‍ പറഞ്ഞ ചന്ദ്രനില്‍ നിന്നും ലഗ്നത്തില്‍ നിന്നും ശുക്രനില്‍ നിന്നും എത്ര സ്ഥാനങ്ങളില്‍ പാപി ഉണ്ടോ..അതുപോലെ സ്ത്രീ ജാതകത്തിലും എണ്ണുമ്പോള്‍ എത്ര സംഖ്യ കിട്ടുന്നു എന്നു നോക്കണം..
അപ്പോള്‍ സ്ത്രീ ജാതകത്തിലെക്കള്‍ അല്പം കൂടുതല്‍ ആണ് പുരുഷന് കിട്ടിയത് എങ്കില്‍ ആ ജാതകങ്ങള്‍ തമ്മില്‍ പാപ സാമ്യം ഉണ്ട്.. ഈ പറഞ്ഞത് പാപ സാമ്യം… ഇനി ആണ് ചൊവ്വാ ദോഷം വരുന്നത്…താഴെ കാണിക്കുന്ന ഗ്രഹനില പ്രകാരം ചൊവ്വാ ജാതകത്തില്‍ നിന്നാല്‍ അയാള്‍ക്ക് ചൊവ്വാ ദോഷം ഉണ്ടാകുമെന്നതാണ് പൊതു തത്വം…12ല (ലഗ്നം) 12 3 11 4 10
5.9.8.7.6.ഈപറഞ്ഞിരിക്കുന്നഒന്നു…രണ്ടു..നാല്..ഏഴു…എട്ടു..പന്ത്രണ്ടു..എന്നെ ഭാവങ്ങളില്‍ ചൊവ്വാ സ്ഥിതി ചെയുകയോ എഴാം ഭാവിധിപനയോ ഭാവത്തെയോ ദൃഷ്ടി ചെയ്യുകയോ ചെയ്‌താല്‍ ചൊവ്വാ ദോഷം ജാതകക്കാരനില്‍ ആരോപിക്കപ്പെടുന്നു…ഇതില്‍ എല്ലാ ഭാവത്തില്‍ നിന്നാലും ചൊവ്വാ ദോഷം ഉണ്ട് എങ്കിലും ജീവിത പങ്കാളിയുടെ മരണത്തിനു അത് കാരണമാകുന്നില്ല…ഇതില്‍ തന്നെ ഇനിയും ഭേദം പറയുന്നുണ്ട്…ഈ പറഞ്ഞ എല്ലാ രാശികളിലും ചോവയ്ക്ക് ദോഷം ചെയ്യാന്‍ കഴിയില്ല എന്നു ആചാര്യന്മാര്‍ എടുത്തു പറയുന്നുണ്ട്…ഇപ്പോള്‍ ചൊവ്വാ രണ്ടാം ഭാവത്തില്‍ നില്‍ക്കുക ആണ് എങ്കില്‍ ആ ഭാവം അല്ലേല്‍ രാശി കന്നിയോ മിഥുനമോ ആണ് എങ്കില്‍ ദോഷം പറയുവാന്‍ പാടില്ല…അത് പോലെ നാലിലോ ഏഴിലോആണ്എങ്കില്‍മേടം..വൃശ്ചിക…കര്‍ക്കിടകം..മകരം..എന്നീ രാശികള്‍ ആണ് എങ്കില്‍ ദോഷം പറയുവാന്‍ പാടില്ല…എട്ടില്‍ ആണ് എങ്കില്‍ ആ എട്ടാം ഭാവം ധനു അഥവാ മീനം ആണ് എങ്കില്‍ ദോഷം പറയുവാന്‍ പാടില്ല…പന്ത്രണ്ടിലെ പാപം നോക്കുമ്പോള്‍ ആ രാശികള്‍ തുലാം അഥവാ ഇടവമോ ആയാലും ദോഷം പറയുവാന്‍ പാടില്ല…
മീനം മേടം ഇടവം മിഥുനം കുംഭം രാശി ചക്രം കര്‍ക്കിടകം മകരം ചിങ്ങം ധനു വൃശ്ചികം തുലാം കന്നി അതുപോലെ പാപ സ്ഥാനങ്ങള്‍ക്കും ഉണ്ട് പ്രത്യേകത ..ഗ്രഹനില പ്രകാരം രണ്ടിനെക്കള്‍ കൂടുതല്‍ പാപം പന്ത്രണ്ടിനും..അതിനെക്കാള്‍ നാലിനും അതിനെക്കാള്‍ ഏഴിനും ഏറ്റവും കൂടുതല്‍ എട്ടിനും ഭവിക്കുന്നു.ഈ പറഞ്ഞ എല്ലാ സ്ഥാനങ്ങളിലും ചൊവ്വാ നിന്നാല്‍ അത് ജീവിത പങ്കാളിയുടെ മരണത്തിലേക്ക് നയിക്കില്ല…രണ്ടില്‍ ചൊവ്വാ ആണ് നില്‍ക്കുന്നതെങ്കില്‍ ആയുസ്സിനു മാരകം അല്ലാത്ത ദോഷം ഉണ്ടാക്കുന്നു..പന്ത്രണ്ടില്‍ ആണ് എങ്കില്‍ വിവാഹ ശേഷം ഒന്നിച്ചു കഴിയുവാനുള്ള യോഗം കുറവായിരിക്കും..അതായത് ജോലി സംബന്ധമായി അകന്നു കഴിയേണ്ടി വരും…വിരഹം ഉണ്ടാകും..നാലില്‍ ആണ് എങ്കില്‍ തൊഴിലില്‍ ക്ലേശം…സ്ഥാന നഷ്ടം ..
സ്ത്രീക്ക് കുടുംബ സുഖ കുറവ് എന്നിവ ഉണ്ടാകാം…എഴില്‍ ആണ് എങ്കില്‍ വിവാഹത്തിനു കാല താമസം വരും…അകല്‍ച്ച ഉണ്ടാകും..വിരഹം ഉണ്ടാകും…മാനസികമായ സങ്കടങ്ങള്‍ ഉണ്ടാക്കും..എഴില്‍ ശനി ആണു ഉള്ളതെങ്കില്‍ ഇരുപത്തി ഏഴു വയസ്സും ആറു മാസവും കഴിയാതെ വിവാഹം നടക്കില്ല..പക്ഷെ ഈ ശനി ജാതകക്കാരിയുടെ ലഗ്നാധിപതിയുമായോ നക്ഷ്ത്രാധിപതിയുമായോ ഉപകാരി ആണു എങ്കില്‍ ഫലം മറിച്ചും ആകും.. ..എട്ടില്‍ ആണ് എങ്കില്‍ ബന്ധം വേര്‍പിരിയേണ്ടി വരിക..ഐക്യം ഇല്ലാതെ വരും..കഠിനമായ വാക്കുകള്‍ ഉപയോഗിച്ച് കുറ്റപ്പെടുത്തും..ആയുസിനും ദോഷം ഉണ്ടാകും..സ്ത്രീ ജാതക പ്രകാരം ഏഴിലോ എട്ടിലോ ചൊവ്വാ അഥവാ പാപി നിന്നാല്‍ സ്ത്രീക്ക് ഭര്‍ത്താവിന്റെ മരണം നേരിടും എന്നാണ് വിധി..
ആ ജതകത്തിനു സ്ത്രീ മരണ യോഗമുള്ള പുരുഷന്‍റെ ജാതകം വേണം ചേര്‍ക്കാന്‍..എന്നാണ് ആചാര്യ മതം..പുരുഷ ജാതകാല്‍ എഴില്‍ പാപി നിന്നാല്‍ ഭാര്യ മരണം എട്ടില്‍ നിന്നാല്‍ സ്വമരണം (എട്ടില്‍ ലഗ്നാധിപതി ആണ് സ്ഥിതി എങ്കില്‍ ദീര്‍ഘായുസ്സും ആണു ഫലം ) സ്ത്രീ ജാതകത്തിലെ എഴിലെയോ എട്ടിലെയോ പാപിക്ക് പുരുഷ ജാതകത്തില്‍ ഏഴിലെ പാപി മാത്രം ആണു പരിഹാരം… അതുപോലെ പ്രധാനപ്പെട്ട കാര്യം ആണു…ഈ പറഞ്ഞ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ചൊവ്വയ്ക്ക് ശുഭ രാശി സ്ഥിതിയും ..ശുഭ വര്‍ഗാധിപത്യവും…ബലവും.. പിന്നീട് ആ ചൊവ്വയ്ക്ക് ബലവാനായ വ്യാഴ ഗ്രഹത്തിന്റെയോ ചന്ദ്രന്റെയോ ദ്രിഷ്ടിയോ യോഗമോ ഉണ്ടായാല്‍ ഏറ്റവും അപകട കാരി എന്നു ആള്‍ക്കാര്‍ വിശേഷിപ്പിക്കുന്ന ചൊവ്വയ്ക്ക് ദോഷം ഇല്ല എന്നു കൂടി പറഞ്ഞിരിക്കുന്നു ആചാര്യന്മാര്‍…
അതും ഏറ്റവും കൂടുതല്‍ പാപം പറയുന്ന ഏഴാം ഭാവത്തിലും എട്ടാം ഭാവത്തിലും ആയാല്‍ പോലും ദോഷം പറയുവാന്‍ പാടില്ല..അങ്ങനെ പ്രമാണം ഉണ്ട്…അതിപ്രകാരം ആണു..” ഗുരു മംഗളാസ യോഗേ ഭൌമ ദോഷോ ന വിദ്യതേ..ശശി മംഗള സംയോഗെ ഭൌമ ദോശ ന വിദ്യതേ..”(അവലംബം ജ്യോതിഷ ദീപം ഗ്രന്ഥം മൂന്നാം അദ്ധ്യായം എഴുപത്തി അഞ്ചാം പേജു..) പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ…ഈ ശുഭ വര്‍ഗാധിപത്യവും ബലവും അഷ്ടവര്‍ഗ്ഗവും അക്ഷങ്ങളും കണ്ടുപിടിക്കണം എങ്കില്‍ നിസ്സാരമായ സമയം പോരാ..വളരെ സൂക്ഷമായ ഗണിത ക്രീയകള്‍ തന്നെ ചെയ്യേണ്ടി വരും..അതാവാം പലപ്പോഴും ചൊവ്വയെ ഒരു അപകടകാരി ആയി ചിത്രീകരിക്കുവാന്‍ അല്ലേല്‍ ചിത്രീകരിക്കപ്പെടുവാന്‍ ഉള്ള കാരണങ്ങളില്‍ ഒന്നു..
.ചൊവ്വയുടെ ദോഷത്തിനു പരിഹാരമായി പൂജകള്‍ ചെയ്‌താല്‍ മതി എന്നു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്…പക്ഷെ പൂജകള്‍ക്ക് അതിന്റെ കാഠിന്യം ഒരു പക്ഷെ കുറയ്ക്കുവാന്‍ ആകും..എന്നാലും ഒരു ശരിക്കുമുള്ള പരിഹാരം ആണു ഉദേശിക്കുന്നത് എങ്കില്‍ ചേരുന്ന ജാതകങ്ങള്‍ തന്നെ ചേര്‍ക്കണം..അതും മേല്‍ പറഞ്ഞതുപോലെ വിശദമായി പരിശോദിച്ചു ദോഷകാരി ആണോ അല്ലയോ എന്നു സ്വയം വിലയിരുത്തിയതിനു ശേഷം…വാല്‍ കഷണം.. ഇത് ആരേയും വിശ്വസിപ്പിക്കുവാനോ ..അന്ധ വിശ്വാസം വളര്‍ത്തുവാനോ വേണ്ടി അല്ല…
വളരെ പ്രധാനമാണ് ജാതകത്തില്‍ ചൊവ്വാ അഥവാ കുജന്‍ എവിടെ നില്‍ക്കുന്നു എന്ന കാര്യം. ചൊവ്വാ ദോഷമുണ്ടെകിലും അതിന് ശുഭഗ്രഹ ബന്ധമുണ്ടേങ്കില്‍ ചൊവ്വ ശുഭനായി തീരും. ആ ചൊവ്വ ഭര്‍ത്താവിന് ഐശ്വര്യവും സന്പത്തും ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും.
ഏഴാം ഭാവം മകരമോ കര്‍ക്കിടകമോ ആയാലും ദോഷമില്ല. ചൊവ്വ യോഗകാരകനാണെങ്കില്‍ അവിടെ ചൊവ്വാ ദോഷമുണ്ടെന്ന് പറഞ്ഞുകൂട. കര്‍ക്കിടക ലഗ്നത്തില്‍ ചൊവ്വ കേന്ദ്ര ത്രികോണാധിപനാണ്. അതേപോലെ ചൊവ്വ സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ ബന്ധുക്ഷേത്രത്തിലോ നിന്നാലും ദോഷം കല്‍പ്പിക്കാനാവില്ല.
രുചക യോഗം ചേര്‍ന്നു നില്‍ക്കുന്ന ചൊവ്വയ്ക്കോ ശശി മംഗള യോഗം ചേര്‍ന്നു നില്‍ക്കുന്ന ചൊവ്വയ്ക്കോ ദോഷമില്ല. സ്ത്രീ ജാതകത്തില്‍ എട്ടില്‍ പാപഗ്രഹം ഉണ്ടെങ്കിലും രണ്ടാം ഭാവത്തില്‍ വ്യാഴനോ ബുധനോ ശുക്രനോ ഉണ്ടെങ്കില്‍ പാപത്വത്തിനു കുറവു കല്‍പ്പിക്കണം. അതേപോലെ എട്ടിലോ ഏഴിലോ ചൊവ്വാ നിന്നാല്‍ ഒന്‍പതില്‍ ബുധന്‍, ശുക്രന്‍, വ്യാഴം എന്നീ ബലവാന്മാരായ ഗ്രഹങ്ങള്‍ ആണുള്ളതെങ്കിലും പാപത്വം കുറയും വൈധവ്യം ഉണ്ടാവുകയുമില്ല.
Post Your Comments