റിയാദ് : അതിശൈത്യത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം. സൗദിയില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ തണുപ്പ് വര്‍ധിക്കാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പടിഞ്ഞാറന്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലാണ് അതിശൈത്യം അനുഭവപ്പെടുക. ഒരാഴ്ചയായി രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്.
രാജ്യത്ത് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന ശൈത്യം അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. പടിഞ്ഞാറന്‍ പ്രവിശ്യയിലെ തബൂക്ക് അല്‍ജൗഫ്, വടക്ക് ഹായില്‍ തുടങ്ങിയ ഭാഗങ്ങളിലാണ് അതിശൈത്യത്തിന് സാധ്യത. ഇവിടങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രിക്കും താഴെ വരെ അനുഭവപ്പെടാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ മറ്റു പ്രവിശ്യകളിലും ആനുപാതികമായി തണുപ്പ് വര്‍ധിക്കും. മക്ക, മദീന, റിയാദ്, അല്‍ഖസീം, വടക്ക് കിഴക്കന്‍ പ്രവിശ്യകളിലെ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഐസ് വീഴ്ചയോട് കൂടിയ മഴക്കും, പൊടിക്കാറ്റിനും സാധ്യതയുള്ളതായും അതികൃതര്‍ മുന്നറിയിപ്പ് നല്‍കി. ദീര്‍ഘ ദൂര യാത്ര ചെയ്യുന്നവരും പുറം ജോലികളിലേര്‍പ്പെടുന്നവരും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
Post Your Comments