മൈസൂർ: ട്യൂഷൻക്ലാസിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ. ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകനെയാണ് മൈസൂരു ജില്ലാ പോലീസ് പോക്സോ നിയമം ചുമത്തി അറസ്റ്റുചെയ്തത്.
അധ്യാപകൻ വീട്ടിൽ നടത്തിയ ട്യൂഷൻക്ലാസിൽ പഠിക്കാൻവന്ന പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments