KeralaLatest NewsNews

ട്വിറ്ററിലെ ബീഫ് വിവാദം, പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ

തിരുവന്തപുരം: ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്താന്‍ സംസ്ഥാന സർക്കാരിന് താല്‍പര്യമില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരള ടൂറിസത്തിന്‍റെ ട്വറ്റർ പേജിൽ പോസ്റ്റു ചെയ്ത ബീഫ് ഉലത്തിയതിന്‍റെ ചിത്രത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിന് മറുപടി പറയുകായിരുന്നു കടകംപള്ളി. ഇത്തരമൊരു കാര്യത്തിന് വര്‍ഗീയ നിറം നല്‍കാനുള്ള ശ്രമം നല്ലതല്ല. കേരളത്തില്‍ ആരും ഭക്ഷണവും മതവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാറില്ലെന്നും മന്ത്രി പറഞ്ഞു. പശു മാംസം മാത്രമല്ല, പോത്ത് മാംസവും ഉള്‍പ്പെടുത്തിയാണ് ബീഫ് എന്നു പറയുന്നത്. എന്നാല്‍ ചിലര്‍ ബീഫ് എന്നാല്‍ പശുവിറച്ചി മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ടൂറിസം വകുപ്പ് എന്തുകൊണ്ട് പോര്‍ക്ക് വിഭവത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ല എന്നാണ് ഇത്തരം വിഷയങ്ങളില്‍ വര്‍ഗീയത കണ്ടെത്താന്ർ ശ്രമിക്കുന്നവര്‍ ചോദിക്കുന്നത്. പോര്‍ക്ക് അടക്കം നിരവധി ഭക്ഷണ സാധനങ്ങളുടെ ചിത്രങ്ങള്‍ ടൂറിസം വകുപ്പിന്റെ വെബ്സൈറ്റില്‍ ഉണ്ട്. അതൊന്നും ഈ പറയുന്നവര്‍ കണ്ടിട്ടുണ്ടാവില്ല. പോർക്ക്, ബീഫ്, മത്സ്യം തുടങ്ങിയ വിഭവങ്ങളൊക്കെ ഇഷ്ടപ്പെടുന്നവരാണ് കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍

ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള പേജാണ് കേരള ടൂറിസം വകുപ്പിന്‍റേത്. കേരളത്തേക്കാള്‍ കൂടുതല്‍ ഫോളോവേഴ്സ് ഉള്ള രാജ്യങ്ങള്‍ പോലും വളരെ കുറവായിരിക്കും. ഭക്ഷണവും ടൂറിസവുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ടൂറിസംവകുപ്പ് മാര്‍ക്കറ്റ് ചെയ്യാറുമുണ്ട്- കടകംപള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button