KeralaLatest NewsNews

കേസിന്റെ ചിലവ് പിണറായി സർക്കാരിലെ മന്ത്രിമാരിൽ നിന്ന് ഈടാക്കണം; പൗരത്വ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കുമ്മനം കക്ഷി ചേരും

ന്യുഡൽഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള പിണറായി സർക്കാരിന്റെ ഹർജിയിൽ കക്ഷി ചേരാൻ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ അപേക്ഷ നൽകി. നിയമത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ കക്ഷി ചേരാനാൻ അനുമതി തേടിയാണ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. കേസിന്റെ ചിലവ് സംസ്ഥാനത്തെ മന്ത്രിമാരിൽ നിന്ന് ഈടാക്കണമെന്നും കുമ്മനം അപേക്ഷയിൽ ആവശ്യപ്പെടുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹർജി നൽകിയിരിക്കുന്നത്. ഇതിൽ കക്ഷി ചേരാനാണ് കുമ്മനം ഇപ്പോൾ അപേക്ഷ നൽകിയിരിക്കുന്നത്.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ സ്യൂട്ട് ഹര്‍ജി പിണറായി സർക്കാരിന് തലവേദനയാകുന്നു. ഹർജി നൽകിയ സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് ഗവര്‍ണറുടെ ഓഫീസ്. ഹര്‍ജി ഫയൽ ചെയ്തതിനെ കുറിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയേക്കും. ഭരണഘടനാ തലവൻ എന്ന നിലയിൽ ഹര്‍ജി ഫയൽ ചെയ്യുന്ന വിവരം അറിയിക്കേണ്ട ബാധ്യത ഉണ്ടായിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്ന ആക്ഷേപം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആവര്‍ത്തിച്ച് ആരോപിക്കുന്നുമുണ്ട്.

ALSO READ: പൗരത്വ നിയമത്തിനെതിരായ ഹര്‍ജി പിണറായി സർക്കാരിന് തലവേദനയാകുന്നു; ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാരിനോട് വിശദീകരണം തേടിയേക്കും

സംസ്ഥാന സര്‍ക്കാരിന്‍റെ സുപ്രീംകോടതിയെ സമീപിക്കാനുള്ള അധികാരത്തെ ഗവർണർ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഭരണഘടനാപരമായി സംസ്ഥാനത്തിന്‍റെ തലവൻ ഗവര്‍ണറാണ്. അതുകൊണ്ടു തന്നെ ഹര്‍ജി ഫയൽ ചെയ്യും മുമ്പ് അക്കാര്യം അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ട്. അത് ഉണ്ടായില്ലെന്നാണ് ഗവര്‍ണറുടെ ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button