Latest NewsIndiaNews

മീടു ആരോപണങ്ങളുടെ പെരുമഴ, അവസാനം അനു മാലിക്കിനെ കുറ്റ വിമുക്തനാക്കി വനിതാ കമ്മീഷൻ

മുംബൈ: മീ ടൂ ആരോപണങ്ങളുടെ പെരുമഴയിൽ കുടുങ്ങിയ സംഗീത സംവിധായകന്‍ അനു മാലിക്കിനെ കുറ്റവിമുക്തനാക്കി ദേശീയ വനിതാ കമ്മിഷന്‍. രണ്ടു വര്‍ഷം മുമ്പ് ഒന്നിലധികം യുവതികള്‍ പീഡന ആരോപണം ഉന്നയിച്ചതിനെതുടര്‍ന്നു  സിനിമാ ലോകത്തുനിന്നും മാറി നിൽക്കേണ്ടി വന്നു അദേഹത്തിന്. ദേശീയ വനിതാ കമ്മിഷന്‍ സംഭവത്തില്‍ സ്വമേധയാ കേസും എടുത്തിരുന്നു. അടുത്തിടെ  അനു മാലിക്  ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി രംഗത്തുവന്നിരുന്നു. എന്നാൽ എതിര്‍പ്പു രൂക്ഷമാകുകയും അനു മാലിക് വിധി കര്‍ത്താവ് സ്ഥാനത്തു നിന്നു പിന്‍മാറുകയും ചെയ്തിരുന്നു.

പരാതിക്കാരി തെളിവുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും കേസുമായി സഹരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ ഇപ്പോള്‍ കേസ് തള്ളിയത്. എന്നാൽ പരാതിക്കാരിയോ മറ്റാരെങ്കിലുമോ തെളിവു മുന്നോട്ടുവന്നാൽ കേസ് വീണ്ടും അന്വേഷിക്കാന്‍ തടസ്സമില്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു.

ഗായികമാരായ സോന മഹാപത്ര, ശ്വേത പണ്ഡിറ്റ്, കാരലിസ മൊണ്ടെയ്റോ,നേഹാ ഭാസിന്‍ എന്നിവരും നിര്‍മാതാവ് ഡാനിക ഡിസൂസയുമായിരുന്നു നേരത്തെ അനു മാലിക്കിനെതിരെ ആരോപണം ഉന്നയിച്ചത്. സംഭവം ദേശീയ തലത്തിൽ വലിയ വിവാദമായിരുന്നു.

നിരവധി മീടു ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അനു മാലിക്കിന് റിയാലിറ്റി ഷോയുടെ വിധികര്‍ത്താവ് സ്ഥാനത്തു നിന്നു പിന്‍മാറേണ്ടിവന്നിരുന്നു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തന്റെ കരിയറും ജീവിതവും സന്തോഷവും ഇല്ലാതായെന്നും അനു മാലിക് പരാതിപ്പെടുകയും ചെയ്തിരുന്നു. തന്റെ മാനസിക ആരോഗ്യം തകര്‍ന്നെന്നും കുടുംബ ജീവിതം ഇല്ലാതായെന്നും വര്‍ഷങ്ങള്‍ക്കുശേഷവും തന്നെ വേട്ടയായുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button