ന്യൂഡല്‍ഹി: ഇന്ത്യയില്‍ തീവ്രവാദ വിരുദ്ധ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു വെളിപ്പെടുത്തി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്. 10-12 വയസുള്ള കുട്ടികള്‍ വരെ കാഷ്മീരില്‍ തീവ്രവാദത്തിലേക്കു നയിക്കപ്പെടുന്നുണ്ടെന്ന് റാവത്ത് പറഞ്ഞു.ചിലരെ തീവ്രവാദത്തില്നിന്നു പിന്തിരിപ്പിക്കാന് കഴിയും. എന്നാല്‍ പൂര്‍ണമായും തീവ്രവാദത്തിലേക്കു ചാഞ്ഞു കഴിഞ്ഞവരുണ്ട്. അവരെ പ്രത്യേകമായെടുത്തു തീവ്രവാദ വിരുദ്ധ ക്യാമ്പുകളില്‍ പാര്‍പ്പിക്കേണ്ടതുണ്ട്.
കൃത്യമായി ആളുകളെ നിരീക്ഷിച്ചാല്‍ ഓണ്‍ലൈന്‍ തീവ്രവാദം നിയന്ത്രിക്കാന്‍ കഴിയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ തീവ്രവാദ ആശയങ്ങളെയാണ് സംബോധന ചെയ്യേണ്ടത്. തീവ്രവാദികളെയും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരെയും ഒറ്റപ്പെടുത്തണം. നയതന്ത്രപരമായ ഉപരോധങ്ങളും ഫിനാന്‍ഷല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങളും തീവ്രവാദത്തെ നേരിടാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.നമ്മുടെ രാജ്യത്തു തീവ്രവാദ വിരുദ്ധ ക്യാമ്പുകളുണ്ട്. പാക്കിസ്ഥാനിലും ഇത്തരം ക്യാമ്പുകളുണ്ട്.
‘ഭീകരരെ സഹായിക്കുന്നത് നിർത്തണം’: പാക് അധീന കശ്മീര്‍ പിടിക്കാനും സൈന്യം സജ്ജം: ജനറല്‍ റാവത്ത്
അവര്‍ പിന്തുണയ്ക്കുന്ന ഭീകരവാദം അവര്‍ക്കു തന്നെ തിരിച്ചടിയാകുന്നുണ്ടെന്നു പാക്കിസ്ഥാന് മനസിലാക്കി കഴിഞ്ഞെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.ഡല്‍ഹിയില്‍ റെയ്സീന ഡയലോഗ് 2010-നോട് അനുബന്ധിച്ചുള്ള ഒരു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments