സോഷ്യൽ മീഡിയ വഴി സ്റ്റാറായ രേണു മണ്ഡൽ ആലപിച്ച തെരി മേരി കഹാനി എന്ന ഗാനം ഒരു വളര്‍ത്തുനായ വീട്ടുടമസ്ഥനൊപ്പം പാടുന്ന വിഡിയോയാണ് ഇപ്പോൾ വൈറൽ. ബാറാക്ക്പോർ സ്വദേശിയുടെ നായയാണ് കൂടെ പാടിയത്. പശ്ചിമബംഗാളിലെ ബാറാക്പൂരിലാണ് കൗതുകരമായ ഈ സംഭവം നടന്നത്. സുബീർ ഖാന്‍ എന്ന വ്യക്തിയാണ് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ബാറാക്ക്പോർ സ്വദേശി തന്റെ ഹാർമോണിയം വായിച്ചുകൊണ്ട് ‘തെരി മേരി കഹാനി’ എന്ന ഗാനം എന്ന ഗാനം പാടുന്നതിനിടയില്‍ ബാഗ എന്നു പേരുള്ള വളർത്തുനായ അടുത്ത് നിന്ന് കൂടെ പാടുകയായിരുന്നു. സുബീര്‍ ഖാന്‍ പങ്കുവച്ച ഈ വീഡിയോ 20 ലക്ഷം പേരാണ് കണ്ടത്. “ഇന്ന് രാവിലെ ബാഗയും ഞാനും സംഗീതം അഭ്യസിച്ചു, എന്ന കുറിപ്പോടെയാണ് വീഡിയോ ഖാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. വിഡിയോ കാണാം.
https://www.facebook.com/subir.khan.35/videos/1800295480106288/
Post Your Comments