അബുദാബി : യുഎഇയിൽ പെയ്ഡ് ശക്തമായ മഴയെ തുടർന്നുണ്ടായ തണുപ്പിൽ നിന്നും രക്ഷനേടാൻ വീടിനുളിൽ വിറകു കത്തിക്കുന്നവർക്കും,കരി(charcoal ) ഉപയോഗിക്കുന്നവർക്കും മുന്നറിയിപ്പുമായി പോലീസ്.
#أخبارنا | التدفئة بالحطب والفحم داخل المنزل "خطر يهدد سلامتك "#شرطة_أبوظبي #أخبار_شرطة_أبوظبي https://t.co/BQxmTRBrft pic.twitter.com/403eknBHHR
— شرطة أبوظبي (@ADPoliceHQ) January 14, 2020
ചിലർ വീടുകളിൽ തണുപ്പകറ്റാൻ ഇത് ഉപയോഗിക്കുന്നത് മറ്റുള്ളവർക്ക് ഭീഷണിയായി മാറിയേക്കും. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ അമിതമായ പുക ശ്വാസംമുട്ടലിന് കാരണമാകുമെന്നും , എല്ലായ്പ്പോഴും തീ പടരാൻ സാധ്യതയുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. ഏറെ ജാഗ്രതയോടെ വീടുകൾക്കുള്ളിൽ വിറകും കരിയും ഉപയോഗിക്കണമെന്നും സുരക്ഷാ നടപടികൾ പാലിക്കണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.
Also read : നിരോധിത നോട്ടുകളുമായി വിദേശവനിതയെ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി
സൗദിയിൽ തണുപ്പിൽ നിന്ന് രക്ഷനേടാൻ വീട്ടിനുള്ളിൽ കൽക്കരി കത്തിച്ചത് മൂലം ശ്വാസം തടസ്സമുണ്ടായ കുടുംബത്തെ സൗദി റെഡ്ക്രസൻറ് രക്ഷപ്പെടുത്തയിരുന്നു .വീട്ടിനുള്ളിൽ കൽക്കരി കത്തിച്ചത് മൂലമുണ്ടായ ചൂടും പുകയും കാരണം ഒമ്പത് പേരടങ്ങുന്ന കുടുംബം ശ്വാസം മുട്ടി അവശരാകുകയായിരുന്നുവെന്നും . അയൽവാസിയാണ് വിവരം അറിയിച്ചതെന്ന് റെഡ്ക്രസൻറ് അതോറിറ്റി അറിയിച്ചു
Post Your Comments